ഡ്രസ്സിങ് റൂമിൽ ഇ-സിഗരറ്റ് വലിച്ച് പരാഗ്; ദൃശ്യങ്ങൾ പുറത്ത്, വിവാദം

ചണ്ഡീഗഢ്: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആറുവിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്‌സിനെ തോൽപ്പിച്ചത്. പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ നാലുവിക്കറ്റഅ നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. ടൂർണമെന്റിലെ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. പഞ്ചാബിനെ തോൽപ്പിച്ചതിന് പിന്നാലെ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് രാജസ്ഥാൻ നായകൻ റിയാൻ പരാഗ്. ഡ്രസ്സിങ് റൂമിൽ നിന്ന് ഇ-സിഗരറ്റ് വലിച്ചതാണ് വിവാദമായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാൻ ഇന്നിങ്‌സിന്റെ 16-ാം ഓവറിലാണ് സംഭവം. മത്സരം നടന്നുകൊണ്ടിരിക്കേ ഡ്രസ്സിങ് റൂമിൽ നിന്ന് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ സംഭവം വൻ ചർച്ചയായി മാറി. 14-ാം ഓവറിൽ പുറത്തായി മടങ്ങിയതിന് പിന്നാലെയാണ് താരം ഇ-സിഗരറ്റ് വലിച്ചത്. മത്സരത്തിൽ 16 പന്തിൽ നിന്ന് 29 റൺസാണ് രാജസ്ഥാൻ ക്യാപ്റ്റൻ അടിച്ചെടുത്തത്.
🚨 RIYAN PARAG VAPING DURING MATCH 🚨
Not a good look for a professional. pic.twitter.com/QaDIO8lThE— MARCUS (@MARCUS907935) April 28, 2026
ദൃശ്യങ്ങൾ പ്രചരിച്ചതോടെ താരത്തിനെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി ചിലർ രംഗത്തെത്തി. അതേസമയം ബിസിസിഐയുടെ ചട്ടങ്ങളിൽ ഇ-സിഗരറ്റ് ഉപയോഗത്തെ കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നില്ല. സിഗരറ്റും മറ്റ് ലഹരിവസ്തുക്കളും ഡ്രസ്സിങ് റൂമിലും ഡഗൗട്ടിലും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതിനാൽ പരാഗിനെതിരേ നടപടിയെടുക്കാൻ സാധ്യതയുണ്ട്.
നേരത്തേ ഡഗൗട്ടിൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ഭിന്ദർക്കെതിരേ നടപടിയെടുത്തിരുന്നു. ഒരു ലക്ഷം രൂപ പിഴയും താക്കീതും നൽകിയിരുന്നു. അതിന് പിന്നാലെയാണ് രാജസ്ഥാൻ നായകനും വിവാദത്തിലാകുന്നത്.
Content Highlights: Rajasthan Royals defeated Punjab Kings by 6 wickets in a high-scoring IPL match., Riyan Parag captured vaping in the dugout during the 16th over., BCCI regulations prohibit smoking and narcotics in dressing rooms and dugouts., Precedent set by team manager Romi Bhinder's previous fine for phone usage., Potential disciplinary action awaited against the Rajasthan Royals captain.