ഓസ്‌ട്രേലിയയില്‍ ഡേ നൈറ്റ് ടെസ്റ്റിന് തയ്യാര്‍- കോലി

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരേ അവരുടെ നാട്ടില്‍ ഡേ നൈറ്റ് ടെസ്റ്റിന് തയ്യാറാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തിങ്കളാഴ്ചയാണ് കോലി ഇക്കാര്യം പറഞ്ഞത്.
' ഞങ്ങള്‍ ഏത് വെല്ലുവിളി ഏറ്റെടുക്കാനും തയ്യാറാണ്. അത് ഗാബ്ബയായാലും പെര്‍ത്തായും പ്രശ്‌നമില്ല. ലോകത്തെ ഏത് ടീമിനെതിരേയും ഏതൊരു ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുളള താരങ്ങള്‍ ടീമിലുണ്ട്'- കോലി പറഞ്ഞു.
കഴിഞ്ഞ പരമ്പരയില്‍ ഓസ്‌ട്രേലിയയില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ വിസ്സമതിച്ചിരുന്നു.
Content Highlights: Open to play D-N Test in Aus: Kohli
Content Highlights: