ഏകദിന പരമ്പരയ്ക്കു മുമ്പ് കിവീസിന് മുട്ടൻ പണി; രചിൻ രവീന്ദ്രയും മാർക്ക് ചാപ്മാനും പരിക്കേറ്റ് പുറത്ത്

ഹാമിൽട്ടൺ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ ന്യൂസീലൻഡ് ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ രചിൻ രവീന്ദ്രയ്ക്കും മാർക്ക് ചാപ്മാനും പരമ്പര പൂർണമായും നഷ്ടമാകും. അടുത്തിടെ നടന്ന ഒരു പരസ്യ ചിത്രീകരണത്തിനിടെ രചിൻ രവീന്ദ്രയ്ക്ക് തോളെല്ലിനാണ് പരിക്കേറ്റത്. ചാപ്മാന് ഇടത് ഹാംസ്ട്രിംഗിന് പരിക്ക് കണ്ടെത്തിയതിനെ തുടർന്ന് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ രണ്ട് ആഴ്ചത്തെ വിശ്രമം വേണ്ടിവരും.
ഈ മാസം അവസാനം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര മുൻനിർത്തി കൂടുതൽ അപകടസാധ്യതകൾ ഒഴിവാക്കാനാണ് ഇരുവരെയും ഒഴിവാക്കിയതെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡും ഹെഡ് കോച്ച് റോബ് വാൾട്ടറും വ്യക്തമാക്കി.
ഇതോടെ നേരത്തെ അവസാന രണ്ട് മത്സരങ്ങളിൽ മാത്രം ഉൾപ്പെടുത്തിയിരുന്ന ടീം സെയ്ഫെർട്ടിനെ പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും ഉൾപ്പെടുത്തി. ആദ്യ മൂന്ന് മത്സരങ്ങളിൽ ഹെന്റി നിക്കോൾസ് ടീമിനൊപ്പം ചേരും. വെല്ലിങ്ടൺ ഫയർബേർഡ്സിനെതിരായ ഫോർഡ് ട്രോഫി മത്സരത്തിൽ കാന്റർബറിക്കായി നേടിയ 13-ാം ലിസ്റ്റ് എ സെഞ്ചുറിയുടെ (119 റൺസ്) മികവിലാണ് നിക്കോൾസ് ടീമിലെത്തിയത്. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കായി ഡീൻ ഫോക്സ്ക്രോഫ്റ്റിനെ ടീമിൽ ഉൾപ്പെടുത്തി.
Content Highlights: Rachin Ravindra and Mark Chapman ruled out of the ODI series against India due to injuries., Ravindra suffered a shoulder injury during a commercial shoot, while Chapman has a left hamstring strain., Tim Seifert added to the full series squad, Henry Nicholls for the first three games, and Dean Foxcroft for the final two., Decisions made to avoid further risks ahead of the upcoming Test series later this month.