ബി.സി.സി.ഐ. സെലക്ഷന്‍ കമ്മിറ്റി; ശ്രീനിവാസന്റെ ഇഷ്ടക്കാരന്‍ പുറത്ത്

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിംഗമാകാനുള്ള ലക്ഷ്ണ്‍ ശിവരാമകൃഷ്ണന്റെ അപേക്ഷ തഴഞ്ഞതായി സൂചന. ശിവരാമകൃഷ്ണന്റെ പേര് ഒഴിവാക്കിയാവും ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതിക്ക് പട്ടിക നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ അജിത് അഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍, നയന്‍ മോംഗിയ, ചേതാന്‍ ചൗഹാന്‍, നിഖില്‍ ചോപ്ര, അബി കുരുവിള എന്നിവര്‍ ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍, എന്ത് കാരണം കൊണ്ടാണ് ശിവരാമകൃഷ്ണന്റെ അപേക്ഷ തളളിയതെന്ന് അറിവായിട്ടില്ല.
ബി.സി.സി.ഐ.യിലെ പ്രമുഖനായ എന്‍. ശ്രീനിവാസന്റെ അടുത്ത അനുയായിയാണ് ശിവരാമകൃഷ്ണന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സിമന്റ്‌സിലെ ജോലിക്കാരന്‍ കൂടിയാണ് ശ്രീനിവാസന്‍.
Content Highlights: N Srinivasan-backed Laxman Sivaramakrishnan Rejected By BCCI
Content Highlights: