100 ട്വന്റി 20 മത്സരങ്ങള്‍; പൊള്ളാര്‍ഡിന് വിന്‍ഡീസ് റെക്കോഡ്

Photo: PTI
Photo: PTI

കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങിയതിനു പിന്നാലെ അപൂര്‍വ നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ്. 

വിന്‍ഡീസിനായി 100 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരവുമാണ് പൊള്ളാര്‍ഡ്. 

100 ട്വന്റി 20-കളില്‍ നിന്ന് 1561 റണ്‍സും 42 വിക്കറ്റുകളും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. മത്സരത്തിനു മുമ്പായി വിന്‍ഡീസ് ടീം പൊള്ളാര്‍ഡിനെ ആദരിക്കുകയും ചെയ്തു. ജേസണ്‍ ഹോള്‍ഡറാണ് പൊള്ളാര്‍ഡിന് 100-ാം മത്സരത്തില്‍ പ്രത്യേക തൊപ്പി സമ്മാനിച്ചത്. നിക്കോളാസ് പുരന്‍ ജേഴ്‌സിയും സമ്മാനിച്ചു. 

വിന്‍ഡീസിനായി 91 മത്സരങ്ങള്‍ കളിച്ച ഡ്വെയ്ന്‍ ബ്രാവോയാണ് ഈ നേട്ടത്തില്‍ പൊള്ളാര്‍ഡിന് പിന്നിലുള്ളത്. ക്രിസ് ഗെയ്ല്‍ രാജ്യത്തിനായി കളിച്ചത് 79 ട്വന്റി 20-കളാണ്.

Content Highlights: Kieron Pollard becomes 1st West Indies player to play 100 t20

Content Highlights: