ഇന്ത്യന്‍ പേസര്‍ നവ്ദീപ് സൈനി വിവാഹിതനായി; ചിത്രങ്ങള്‍

മുംബൈ: ഇന്ത്യന്‍ പേസര്‍ നവ്ദീപ് സൈനിയും കാമുകി സ്വാതി അസ്താനയും വിവാഹിതരായി. വിവാഹ ചടങ്ങിലെ ചില സുന്ദര നിമിഷങ്ങള്‍ താരം സാമൂഹിക മാധ്യമങ്ങളിലൂടെപങ്കുവെച്ചു.
ഫാഷന്‍-ട്രാവല്‍ വ്‌ളോഗറാണ് സ്വാതി. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. 2021-ല്‍ ഓസ്‌ട്രേലിയന്‍ പര്യാടനത്തിലാണ് സൈനി ഇന്ത്യക്കായി അവസാനമായി പ്രക്ഷപ്പെട്ടത്.
അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൈനി കളിച്ചിരുന്നു. സെമിയില്‍ പഞ്ചാബിനോട് തോറ്റ് സൈനിയുടെ ടീമായ ഡല്‍ഹി പുറത്തായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സൈനി രാജസ്ഥാന്‍ റോയല്‍സിലാണ് കളിച്ചത്.
Content Highlights: Indian pacer Navdeep Saini marries his girlfriend Swati Asthana, shares wedding pictures