ജയത്തോടെ പരമ്പര അവസാനിപ്പിക്കാൻ ഇന്ത്യ; സഞ്ജു പുറത്തിരിക്കുമോ?

ഹാമിൽട്ടൺ: ജയത്തോടെ പരമ്പര അവസാനിപ്പിക്കാൻ ഇന്ത്യയും തോൽവിയുടെ ആഘാതം കുറയ്ക്കാൻ ന്യൂസീലൻഡും കളത്തിലിറങ്ങുന്നു. ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഞായറാഴ്ച ഇന്ത്യയും ന്യൂസീലൻഡും ഒരിക്കൽക്കൂടി മുഖാമുഖംവരും. ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്.
കൗമാരതാരം വൈഭവ് സൂര്യവംശിക്ക് പ്ലേയിങ് ഇലവനിൽ ഇടം കിട്ടുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മൂന്നാം ട്വന്റി-20യിലാണ് സൂര്യവംശി കളിച്ചത്. 49 റൺസും നേടി. എന്നാൽ, നാലാം മത്സരത്തിൽ പരിക്കുമാറി ഇഷാൻ കിഷനെത്തിയപ്പോൾ വൈഭവിന്റെ അവസരം നഷ്ടമായി. താരത്തെ ഉൾപ്പെടുത്തുകയാണെങ്കിൽ ഇഷാനോ, സഞ്ജു സാംസണോ പുറത്തിരിക്കേണ്ടിവരും.
പരമ്പരയിലെ അവസാനമത്സരത്തിൽ ജയം നേടി ആഘോഷിക്കാനാകും ശ്രേയസ് അയ്യരും സംഘവും ശ്രമിക്കുന്നത്. ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. ബൗളിങ്നിരയുടെ മങ്ങിയ ഫോമാണ് ടീമിനെ അലട്ടുന്നത്.
ന്യൂസീലൻഡ് തകർപ്പൻ ഫോമിലുള്ള ഗ്ലെൻ ഫിലിപ്സിൽ ഒരിക്കൽക്കൂടി വിശ്വാസമർപ്പിച്ചാണ് കളിക്കുന്നത്. ഹാമിൽട്ടണിലെ പിച്ച് ബാറ്റർമാരെ തുണയ്ക്കുന്നതാണ്.
Content Highlights: India leads the T20 series 3-1 heading into the final match., Uncertainty remains over the playing XI, specifically regarding Sanju Samson and Vaibhav Suryavanshi., The match takes place in Hamilton, known for a batting-friendly pitch., New Zealand relies heavily on Glenn Phillips to bounce back.