ന്യൂസീലൻഡിനെതിരെ പരമ്പര പിടിക്കാൻ ഇന്ത്യ, മൂന്നാം ട്വന്റി 20 ഇന്ന്

വെല്ലിങ്ടൺ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ട്വന്റി 20 മത്സരത്തിന് വെല്ലിങ്ടൺ വേദിയാകും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. ഇന്ത്യ പരമ്പര ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ ന്യൂസീലൻഡിന് നിലനിൽപ്പിന്റെ പോരാട്ടമാണ്. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.
ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസീലൻഡിന്റെ മികച്ച സ്കോറുകളെ പിന്തുടർന്ന് വിജയിക്കാൻ സാധിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും. ഓൾറൗണ്ടർമാരായ നമൻ ധീർ, അക്സർ പട്ടേൽ, നിധീഷ് കുമാർ റെഡ്ഡി എന്നിവർ ഫോമിലേക്കുയർന്നത് ആശ്വാസകരമാണ്. ഇഷാൻ കിഷന് പകരം വൈഭവ് സൂര്യവംശി കളിച്ചേക്കും. വൈഭവിനെ ഓപ്പണറായി ഇറക്കുകയാണെങ്കിൽ സഞ്ജു സാംസൺ മൂന്നാം സ്ഥാനത്ത് ഇറങ്ങേണ്ടി വരും.
Content Highlights: India leads the 5-match T20 series 2-0 against New Zealand., The 3rd T20I takes place in Wellington on Tuesday at 12:30 PM., All-rounders Naman Dhir, Axar Patel, and Nitish Kumar Reddy are in good form., Vaibhav Suryavanshi might replace Ishan Kishan, pushing Sanju Samson to number three.