കരുണ്‍ നായര്‍ പുറത്ത്; വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന കരുണ്‍ നായര്‍ക്ക് സ്ഥാനം നഷ്ടമായി. ദേവ്ദത്ത് പടിക്കലും അക്ഷര്‍ പട്ടേലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചെത്തി. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് വ്യാഴാഴ്ച ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ ടീമിനെ പ്രഖ്യാപിച്ചത്.
പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല. പന്തിന്റെ അഭാവത്തില്‍ രവീന്ദ്ര ജഡേജയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ധ്രുവ് ജുറെല്‍ വിക്കറ്റ് കീപ്പറാകും. തമിഴ്നാടിന്റെ എന്‍. ജഗദീശനെയും വിക്കറ്റ് കീപ്പറായി ടീമിലെടുത്തിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ നടന്ന ആന്‍ഡേഴ്സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ കളിച്ച ടീമില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഇപ്പോള്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ എയ്ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ജഗദീശന്‍, 113 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയിരുന്നു. ആവശ്യമെങ്കില്‍ മൂന്നാമത്തെ സ്‌പെഷ്യലിസ്റ്റ് ഓപ്പണറായും താരത്തെ പരിഗണിക്കാം.
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍ വിഭാഗത്തെ നയിക്കും. ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ട്.
🚨 Presenting #TeamIndia's squad for the West Indies Test series 🔽#INDvWI | @IDFCFIRSTBank pic.twitter.com/S4D5mDGJNN
— BCCI (@BCCI) September 25, 2025
വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീം:
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍)
യശസ്വി ജയ്സ്വാള്‍
കെ.എല്‍ രാഹുല്‍
സായ് സുദര്‍ശന്‍
ദേവദത്ത് പടിക്കല്‍
ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍)
രവീന്ദ്ര ജഡേജ (വിസി)
വാഷിങ്ടണ്‍ സുന്ദര്‍
ജസ്പ്രീത് ബുംറ
അക്ഷര്‍ പട്ടേല്‍
നിതീഷ് കുമാര്‍ റെഡ്ഡി
എന്‍.ജഗദീശന്‍
മുഹമ്മദ് സിറാജ്
പ്രസിദ് കൃഷ്ണ
കുല്‍ദീപ് യാദവ്.
Content Highlights: India`s 15-member Test squad for the West Indies series is out. Karun Nair dropped, Shubman Gill to captain