ഹാമിൽട്ടണിൽ കനത്ത മഴ, ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിന്റെ ടോസ് വൈകുന്നു

#സ്പോർട്സ് ഡെസ്ക്

ഹാമിൽട്ടൺ: കനത്ത മഴ മൂലം ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിന്റെ ടോസ് വൈകുന്നു. ടോസ് അരമണിക്കൂർ വൈകുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും മഴ പെയ്തതോടെ ടോസ് പിന്നെയും വൈകുകയാണ്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരമാണ് ഹാമിൽട്ടണിൽ നടക്കുന്നത്. രണ്ടുമത്സരം ജയിച്ച ഇന്ത്യ പരമ്പരയാണ് ലക്ഷ്യമിടുന്നത്.

സ്വന്തം നാട്ടിൽ അവസാനംകളിച്ച 11 പരമ്പരകളിലും വിജയിച്ച ചരിത്രമാണ് ന്യൂസീലൻഡിന്. 2019-ൽ ഇന്ത്യയോടാണ് അവസാനമായി തോറ്റത്. ചരിത്രം ആവർത്തിക്കുമോയെന്ന ഭയത്തോടെയാകും ഹാമിൽട്ടണിൽ ആതിഥേയർ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങുന്നത്.

തകർപ്പൻ ഫോമിൽ പന്തെറിയുന്ന ബൗളർമാരുടെ മികവിലാണ് ആദ്യരണ്ടു മത്സരത്തിലും ഇന്ത്യ ജയംനേടുന്നത്. ഹാമിൽട്ടണിലെ പേസ് പിച്ചിൽ ഇന്ത്യയുടെ നാൽവർ പേസ് സംഘം വിക്കറ്റുകൾ ചിതറിച്ചാൽ ജയത്തിനൊപ്പം പരമ്പരയും ഇന്ത്യക്കൊപ്പംപോരും. ന്യൂസീലൻഡാകട്ടെ നിലനിൽപ്പിന്റെ പോരാട്ടത്തിന് ഇറങ്ങുന്നതിനാൽ വർധിതവീര്യത്തോടെ കളിക്കും.

ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. പേസർ മുഹമ്മദ് സിറാജ് ഇത്തവണയും പുറത്തിരിക്കേണ്ടിവരും. കഴിഞ്ഞമത്സരത്തിൽ നാലുവിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാർ, അൻഷുൽ കാംബോജ്, അർഷ്ദീപ് സിങ്, അക്വിബ് നബി എന്നിവരാകും പേസ് നിരയിൽ. അക്‌സർ പട്ടേലും നമൻധീറും സ്പിൻ വിഭാഗം കൈകാര്യംചെയ്യും. രോഹിത് ശർമ, വിരാട് കോലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നീ പരിചയസമ്പന്നരായ ബാറ്റർമാർ പേസ് നിരയെ നേരിടാൻ കെൽപ്പുള്ളവരാണ്.

ബാറ്റർമാരുടെ മോശം ഫോമാണ് ന്യൂസീലൻഡ് നേടുന്ന വെല്ലുവിളി. ഗ്ലെൻ ഫിലിപ്‌സ്, ടീം സെയ്ഫർട്ട് എന്നിവരാണ് തിളങ്ങിയ ബാറ്റർമാർ. പേസർമാരായ ജേക്കബ് ടഫി, കെയ്ൽ ജാമിസൺ എന്നിവരിലാണ് ആതിഥേയരുടെ ബൗളിങ് പ്രതീക്ഷ.

Content Highlights: New Zealand vs India, 3rd ODI