ലക്ഷ്യം ഫൈനൽ, വൈഭവിന്റെ വെടിക്കെട്ടിൽ പ്രതീക്ഷ; ശ്രീലങ്ക എയ്ക്കതിരേ സെമി ഇന്ന്

ദോഹ: കൗമാരതാരം വൈഭവ് സൂര്യവംശി നടത്തിയ റെക്കോഡ് വെടിക്കെട്ടിന്റെ ആവേശത്തിൽ ഇന്ത്യൻ എ ടീം ഏഷ്യാകപ്പ് റൈസിങ് സ്റ്റാർ ക്രിക്കറ്റിന്റെ സെമിഫൈനൽ പോരാട്ടത്തിനിറങ്ങുന്നു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക എ ടീമാണ് എതിരാളി. ഉച്ചതിരിഞ്ഞ് 3.30 മുതലാണ് മത്സരം.
നിർണായക മത്സരത്തിൽ യു.എ.ഇ.യ്ക്കെതിരേ 53 പന്തിൽ 204 റൺസ് നേടിയ സൂര്യവംശി നടത്തിയ പ്രകടനം ഇന്ത്യൻ ക്യാമ്പിന് ഏറെ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. സൂര്യവംശിക്കുപുറമേ, അഭിഷേക് ശർമ, തിലക് വർമ, കുമാർ കുശാഗ്ര, റിങ്കു സിങ് എന്നിവർ കളിക്കുന്ന ബാറ്റിങ്നിര ആഴമുള്ളതാണ്. ബൗളിങ്ങിൽ ഹർഷിത് റാണ, മുഹമ്മദ് ഷഹ്ബാസ്, സുയാൻഷ് ഷെഡ്ഗെ എന്നിവരുണ്ട്.
മൂന്നു കളിയിൽനിന്ന് രണ്ട് ജയവുമായിട്ടാണ് ഇന്ത്യ സെമിയിൽ കടന്നത്. ഗ്രൂപ്പ് എ-യിലെ മൂന്നു മത്സരവും ജയിച്ചാണ് ശ്രീലങ്കയുടെ വരവ്. ലസിത് ക്രൂസ്പുളെ, പവൻ രത്നായകെ, നിഷാൻ മധുഷ്ക എന്നിവരാണ് ലങ്കയുടെ ബാറ്റിങ് കരുത്ത്. ഇടംകൈയൻ സ്പിന്നർ വനുജ സഹനാണ് ബൗളിങ്ങിലെ തുറുപ്പുചീട്ട്. രണ്ടാം സെമിയിൽ വെള്ളിയാഴ്ച പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.
Content Highlights: Sri Lanka A vs India A, Semi Final, Asia Cup Rising Stars 2026