ഐപിഎല്ലിലെ തകർപ്പൻ പ്രകടനം; വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള അണ്ടർ 19 ടീമിൽ

മുംബൈ: ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ യുവതാരം വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുക. മലയാളി താരം മുഹമ്മദ് ഇനാനും ടീമിലുണ്ട്. ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് പര്യടനം.
സന്നാഹ മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. തുടർന്ന് ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരേ അഞ്ച് യൂത്ത് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കും.
ജൂൺ 24-ന് ലോങ്ബറോയിൽ ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമുമായി സന്നാഹ മത്സരം. 27, 30 ജൂലൈ 2, 5, 7 തീയതികളിൽ ഹൂവിലും നോർതാംപ്ടണിലും വോർസ്റ്ററിലുമായി ഏകദിന മത്സരങ്ങൾ, ജൂലായ് 12-ന് ബെക്കിങ്ഹാമിൽ ആദ്യ ടെസ്റ്റ്, ടെസ്റ്റ്, ജൂലൈ 23-ന് ചെംസ്‌ഫോഡിൽ രണ്ടാം ടെസ്റ്റ് എന്നിങ്ങനെയാണ് മത്സരങ്ങൾ.
ടീം ഇങ്ങനെ: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ് സിൻഹ ചാവ്ദ, രാഹുൽ കുമാർ, അഭിജ്ഞാൻ കുണ്ടു (വൈസ് ക്യാപ്റ്റൻ - വിക്കറ്റ് കീപ്പർ), ഹർവംശ് സിങ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്‌രിഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ പട്ടേൽ, ഹെനിൽ പട്ടേൽ, യുധാജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാൻ, ആദിത്യ റാണ, അൻമോൾജീത് സിങ്. ഇവർക്ക് പുറമെ പകരക്കാരായി നമൻ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികൽപ് തിവാരി, അലംകൃത് റപോൾ (വിക്കറ്റ് കീപ്പർ) എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Vaibhav Suryavanshi, after stellar IPL performance, selected for India`s U19 tour of England