ഏഷ്യാ കപ്പ് മാറ്റിവെച്ചു, 2023-ല്‍ നടത്താന്‍ തീരുമാനം

Photo By ISHARA S. KODIKARA| AFP
Photo By ISHARA S. KODIKARA| AFP

കൊളംബോ: ജൂണ്‍ മാസത്തില്‍ ശ്രീലങ്കയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് 2023-ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഞായറാഴ്ച ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) ഔദ്യോഗ്കമായി അറിയിച്ചതാണ് ഇക്കാര്യം.

നേരത്തെ 2020-ല്‍ പാകിസ്താനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റ് കോവിഡ് കാരണം 2021-ല്‍ ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. ജൂണിലായിരുന്നു ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ജൂണില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് സി.ഇ.ഒ ആഷ്ലി ഡിസില്‍വ അറിയിച്ചിരുന്നു.

ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന പ്രധാന നാല് ഏഷ്യന്‍ ടീമുകള്‍ക്കും നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ ഉള്ളതിനാലാണ് ഇപ്പോള്‍ ടൂര്‍ണമെന്റ് 2023-ലേക്ക് മാറ്റിയിരിക്കുന്നത്. 

2022-ലും ഒരു ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നടക്കാനുണ്ട്.

Content Highlights: Asia Cup 2021 postponed to 2023

Content Highlights: