നോക്കുന്നിടത്തെല്ലാം വിശ്വരൂപൻ, ഈ ലോകത്തിന്റെ പരമമായ ആശ്രയം

അകവും പുറവും തിങ്ങും മഹിമാവായ നിൻപദം പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനേ ജയിക്കുക.
സായൂജ്യം പിന്നിട്ട് നിർവാണത്തിലേക്കെത്തുന്ന ഉപാസകന് മഹിമ തെളിയും. അത് അകത്തും തെളിയും. പുറത്തും തെളിയും. ആ വിശ്വദർശനത്തിൽ നീലാഭമായ മൊഴികൾ വിടരും. അവിടെ നരൻ സമ്പൂർണമായും വിനമ്രനാവും. ഒരു പ്രാർഥന മാത്രം ബാക്കിയാവും. ജയിക്കണേ എന്ന പ്രാർഥനയാണത്.
Content Highlights: Explore Vishwa Roopa Darshanam – the divine vision of God filling all space, within and without. Understand the oneness of existence & transcend Maya.