നീ സത്യം ജ്ഞാനം ആനന്ദം നീ തന്നെ വർത്തമാനവും | ദൈവദശകത്തിലെ ഗീതാസാരം 12

ശ്രീനാരായണ ഗുരു| ഫോട്ടോ :മാതൃഭൂമി
ശ്രീനാരായണ ഗുരു| ഫോട്ടോ :മാതൃഭൂമി

ന്നിൽ തുടങ്ങി പത്തായി മാറുന്ന വിസ്മയമാണ് ദശക കൃതികൾ. സർവ്വജ്ഞനായ ശ്രീനാരായണ ഗുരുവിൽനിന്ന് ദൈവദശകം വരുമ്പോൾ ഒരു പൂവിന്റെ മനോഹാരിതയോടെ സമസ്തസൗന്ദര്യങ്ങളം ഇതൾ വിടരുന്നു. അസുലഭസുന്ദരമായ ഒരു പത്തിതൾപ്പൂവ്. വായനക്കാരന്റെ ആനന്ദാനുഭൂതി കൂടി ചേരുമ്പോൾ അതു പതിനൊന്നിതളാവും. സുഗന്ധം നിറയും.

പിണ്ഡനന്ദി എന്ന കൃതിയുണ്ട് ഗുരുവിന്റേതായി. ദൈവദശകത്തിനും രണ്ടു പതിറ്റാണ്ടു മുമ്പ് രചിക്കപ്പെട്ടതാണ്. ഒൻപതു ശ്ലോകങ്ങൾ.

Continue reading