എത്രകണ്ടാലും മതിവരില്ല, പോസിറ്റിവിറ്റിയുടെ തിരുനെല്ലിയും കാനനകാന്തിയുടെ കാളിന്ദിയും

"ഈ മനോഹാരിതയുടെ മുന്നിലാരാണ് നിന്നുപോകാത്തത്!
ഈ തപസ്സിരിക്കുന്ന നീലമലകള്‍, മറ്റെങ്ങും പോകാത്തവണ്ണം ഋതുക്കള്‍, ഈ തടവറയില്‍തന്നെ താമസിക്കുന്നതെന്തിനാണ്? സൗന്ദര്യമാസ്വദിക്കാന്‍...
നിത്യഹരിതമായ സൗന്ദര്യമാസ്വദിക്കാന്‍..."
രാമുകാര്യാട്ട് സംവിധാനം ചെയ്ത 'നെല്ല്' എന്ന ചലച്ചിത്രത്തില്‍ പ്രേംനസീര്‍ അവതരിപ്പിച്ച രാഘവന്‍ നായരെന്ന കഥാപാത്രം തിരുനെല്ലിയെക്കുറിച്ച് പറയുന്ന വാക്കുകളാണിത്. ചുരം കയറി തിരുനെല്ലിയിലെത്തുന്ന ആര്‍ക്കും തോന്നിപ്പോകുന്ന അനുഭവത്തെക്കുറിച്ചാണ് സിനിമയിലെ കഥാപാത്രം പറയുന്നത്. കണ്ടുകൊതിതീരാത്ത കാനനക്കാഴ്ചകളാണ് തിരുനെല്ലിയിലേത്. അളവറ്റ ഹരിതകാന്തി തിങ്ങിനിറഞ്ഞൊരിടം. വയനാട്ടിലെ ഈ സ്ഥലം കൂടുതല്‍ അറിയപ്പെടുന്നത് തിരുനെല്ലി ക്ഷേത്രവും തീര്‍ഥാടനവുമൊക്കെയായി ബന്ധപ്പെട്ടാണെങ്കിലും അതിലൊന്നുമൊതുങ്ങുന്നതല്ല തിരുനെല്ലിക്കാഴ്ചകള്‍. പരന്നുകിടക്കുന്ന വയലേലകളും മരങ്ങളും കാട്ടാറുകളും പൂക്കളും തണുപ്പിന്റെ തലോടലും... എല്ലാം മറക്കാനാകാത്ത അനുഭൂതി പകരുന്ന ഇടങ്ങളാണ്. ഒരിക്കലെങ്കിലും ഇവിടെയെത്തി ഇതെല്ലാം അനുഭവിച്ചറിഞ്ഞവരെ വീണ്ടും വീണ്ടും മാടിവിളിക്കുന്നവിധമൊരു കാന്തികശക്തിയുണ്ട് ആ കാടകത്തിന്. അതില്‍നിന്നുമുറവപൊട്ടുന്ന കാളിന്ദിയിലേക്കൊരു യാത്ര...
Content Highlights: World Tourism Day 2023, Destination, Travelogue, Thirunelli, Kalindi river, Wayanad