ഭിത്തിയിൽ തെറിച്ച ചോര വരെ തെളിവാകാം, ആദ്യം പകർത്തിയത് തലയറുത്തുള്ള കൊല; പോലീസ് ഫോട്ടോഗ്രാഫറുടെ ഓർമകൾ

സി.രാമചന്ദ്രന്‍(ഇടത്ത്) പ്രതീകാത്മകചിത്രം(വലത്ത്) | Photo: Special Arrangement/Mathrubhumi & AFP
സി.രാമചന്ദ്രന്‍(ഇടത്ത്) പ്രതീകാത്മകചിത്രം(വലത്ത്) | Photo: Special Arrangement/Mathrubhumi & AFP

കൊലപാതകം, ആത്മഹത്യ, കൂട്ടമരണം, കവര്‍ച്ച.... അങ്ങനെ ഏതൊരു കുറ്റകൃത്യം നടന്നാലും അവിടെ ആദ്യം എത്തിച്ചേരേണ്ട ഒരാളാണ് പോലീസ് ഫോട്ടോഗ്രാഫര്‍ (ഫൊറന്‍സിക് ഫോട്ടോഗ്രാഫര്‍). ക്രൈംസീനില്‍നിന്ന് ആ ഫോട്ടോഗ്രാഫര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇത്തരം കേസുകളില്‍ ഏറെ നിര്‍ണായകവുമാണ്. ഒരുകേസിന്റെ ഗതി നിര്‍ണയിക്കാവുന്ന ചിത്രങ്ങളായിരിക്കും ഒരുപക്ഷേ ഫൊറന്‍സിക് ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിയുന്നത്. മനസുമടുപ്പിക്കുന്ന കാഴ്ചകള്‍ കാണേണ്ടിവന്നാലും തന്റെ ജോലിയുടെ ഭാഗമായി അതെല്ലാം ക്യാമറയില്‍ കൃത്യമായി പകര്‍ത്തേണ്ടതും പിന്നീട് കോടതിയില്‍ അതുസംബന്ധിച്ച മൊഴി നല്‍കേണ്ടതും ഫൊറന്‍സിക് ഫോട്ടോഗ്രാഫറുടെ ഉത്തരവാദിത്വവുമാണ്.

നീണ്ട 23 വര്‍ഷം ഫൊറന്‍സിക് ഫോട്ടോഗ്രാഫറായി കേരള പോലീസില്‍ ജോലിചെയ്ത വ്യക്തിയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി സി.രാമചന്ദ്രന്‍. 1999-ല്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഒരു കൊലപാതകത്തിന്റെ അതിദാരുണദൃശ്യങ്ങളാണ് അദ്ദേഹത്തിന് ആദ്യം പകര്‍ത്തേണ്ടിവന്നത്. അന്ന് രണ്ടോ മൂന്നോ ദിവസം ഉറക്കം നഷ്ടപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് ചോരയില്‍ കുതിര്‍ന്ന കൊലപാതകസ്ഥലങ്ങളും ആത്മഹത്യയും ദുരൂഹതനിറഞ്ഞ മരണങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി. കേരള പോലീസില്‍ 23 വര്‍ഷം നീണ്ട സേവനത്തിന് ശേഷം സീനിയര്‍ ഫോട്ടോഗ്രാഫറായി വിരമിച്ച സി.രാമചന്ദ്രന്‍ തന്റെ സര്‍വീസ് കാലയളവിലെ നടുക്കുന്ന ഫ്രെയിമുകളുടെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു. 

Content Highlights: retired police photographer c ramachandran memories about his service life

Continue reading