30 ദിവസവും ഗാനമേള, ബുര്‍ദ കേട്ട് അറബി പഠിച്ചു; വി.എം.കുട്ടി ഇല്ലെങ്കിൽ ഞാനില്ല | വിളയിൽ ഫസീല അഭിമുഖം

വിളയില്‍ ഫസീല
വിളയില്‍ ഫസീല

മാപ്പിളപ്പാട്ടുവഴിയില്‍ പുതിയ ഭാവുകത്വം പകര്‍ന്ന കലാകാരിയാണ് വിളയില്‍ ഫസീല. മലപ്പുറത്തെ അരീക്കോടിനടുത്ത വിളയില്‍ എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് ഉയര്‍ന്നുവന്ന്, മാപ്പിളപ്പാട്ടുകള്‍ പാടിപ്പാടി വളര്‍ന്നു.  മാപ്പിളപ്പാട്ടിന് മലയാളക്കരയില്‍ ഒരു സുല്‍ത്താനയുണ്ടെങ്കില്‍ അത് വിളയില്‍ ഫസീലയാണ്. 

മലയാളത്തില്‍ ഇപ്പോഴും പൊലിമയോടെ കേട്ടിരിക്കാന്‍ പറ്റുന്ന പഴയ മാപ്പിളപ്പാട്ടുകളെടുത്താല്‍, മുന്‍നിരയില്‍ത്തന്നെയുണ്ടാകും വിളയില്‍ ഫസീലയുടെ പാട്ടുകള്‍. കിരികിരി ചെരിപ്പുമായ്, ആമിന ബീവിക്കോമന മകനായ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു തുടങ്ങിയ പാട്ടുകള്‍ മറക്കാനാവില്ല. പാട്ടുവഴിയില്‍ അവര്‍ വെളിച്ചം തെളിച്ചു തുടങ്ങിയിട്ട് അരപ്പതിറ്റാണ്ട് കഴിഞ്ഞു. അതിന്റെ മാധുര്യം നിറഞ്ഞ ഓര്‍മകളിലാണ്‌ ഫസീല. 

Content Highlights: vilayil faseela interview, mappilappattu

Continue reading