കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ;പുതിയ മുന്നേറ്റങ്ങൾ കാൻസറിനെ കീഴടക്കുമോ?

#സി. സജിൽ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഒരു രോഗത്തെ പൂർണമായും കീഴടക്കാൻ മനുഷ്യന് എത്രകാലം വേണ്ടിവരും എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരുത്തരം നൽകാനാവില്ല. കാൻസറിനെതിരേയുള്ള പോരാട്ടംതന്നെയാണ് അതിനുള്ള ഉദാഹരണം. കാൻസർ എന്ന ശത്രുവിനെതിരേ വൈദ്യശാസ്ത്രത്തിന്റെ നിരന്തരപോരാട്ടം നൂറ്റാണ്ടുകളായി തുടരുകയാണ്. ഇതിനെ ജീവൻരക്ഷായുദ്ധമായി വേണം കണക്കാക്കാൻ. നിർണായകമായ പല നീക്കങ്ങളും നേട്ടങ്ങളും ഇക്കാലയളവിനുള്ളിൽ കാൻസറെന്ന ശത്രുവിനെതിരേ വൈദ്യശാസ്ത്രത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

ആരാണ് ശത്രു, എന്താണതിന്റെ സ്വഭാവം, എങ്ങനെയാണത് ജീവനപഹരിക്കുന്നത് തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽനിന്നുവേണം തുടങ്ങാൻ. അത്തരം പലചോദ്യങ്ങൾക്കും വൈദ്യശാസ്ത്രം ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. ചിലതരം കാൻസറുകളെ ഇതിനകം തന്നെ ചികിത്സകൊണ്ട് ഭേദമാക്കുന്നതിൽ വിജയം നേടിയിട്ടുണ്ട്. എന്നാൽ ചിലയിനം കാൻസറുകൾ ഇപ്പോഴും പൂർണമായും കീഴടങ്ങിയിട്ടുമില്ല.  മൂർച്ഛിച്ച ഘട്ടത്തിലെത്തിയ രോഗാവസ്ഥയെ എങ്ങനെ പൂർണമായും മറികടക്കാമെന്നതാണ് നിലവിലെ കടമ്പ. ഇപ്പോൾ അതിലേക്ക് വെളിച്ചംവീശുന്ന, പ്രതീക്ഷാനിർഭരമായ ചില പഠനങ്ങൾ വന്നുകഴിഞ്ഞു.

Content Highlights: breakthroughs in the fight against cancer

Continue reading