വനിതാ ദിനത്തില്‍ നറുക്കെടുപ്പ് ചുമതല പൂര്‍ണമായും വനിതകള്‍ക്ക് നല്‍കി ലോട്ടറി വകുപ്പ്

തിരുവനന്തപുരം: വനിതാ ദിനത്തില്‍ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍നടന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പാണ് പൂര്‍ണമായും വനിതകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. വകുപ്പിലെ ജോയിന്റ് ഡയറക്ടറുമായ എന്‍ പിള്ളയുടെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്.
തിരുവനന്തപുരം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സിന്ധു വിജയ കുമാറിന്റെ അധ്യക്ഷതയിലുള്ള വിധികര്‍ത്താക്കളുടെ പാനലിലും വനിതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നഗരസഭ കൗണ്‍സിലര്‍മാരായ നാജ,സൗമ്യ എല്‍, ബാലരാമപുരം ഗ്രാമപഞ്ചായത്ത് അംഗം ഷീല കെ.പി, അഭിഭാഷക ശ്രീദേവി ആര്‍,സിനിമാ സീരിയല്‍ താരം ആശ നായര്‍ എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍.
ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സജിത വി എസ് , ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരായ അശ്വനി എസ് നായര്‍, ശോഭ വി എസ്, താര ജി നായര്‍, സോനിഷ എം വി ,ആന്‍സി അല്‍ഫോണ്‍സ്, ലീന റോബര്‍ട്ട് ,ശ്രീകുമാരി എസ് എന്നിവരായിരുന്നു നറുക്കെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മറ്റു വനിതകള്‍. നറുക്കെടുപ്പ് ലൈവിന്റെ നിര്‍മ്മാണം സി ഡിറ്റിലെ ജീവ ജയദാസും അവതരണം ദേവിയും നിര്‍വഹിച്ചു.
Content Highlights: kerala lottery department women's day