രാജ്യത്തിനായി ബലി നല്‍കിയത് സ്വന്തം മുഖം; അറിയാം, ചൂരൽമലയിലെത്തിയ മലയാളി സൈനികന്‍ ലെഫ്. കേണല്‍ ഋഷിയെ

ലെഫ്. കേണൽ ഋഷിയുടെ പഴയകാല ചിത്രവും, പുതിയ ചിത്രവും
ലെഫ്. കേണൽ ഋഷിയുടെ പഴയകാല ചിത്രവും, പുതിയ ചിത്രവും

'ദി മോസ്റ്റ് ഫിയര്‍ലെസ് മാന്‍ (ഏറ്റവും ഭയമില്ലാത്ത മനുഷ്യന്‍)' -ആ സൈനികനെ ഇന്ത്യയുടെ മുന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വിശേഷിപ്പിച്ചത് ഈ വാക്കുകൊണ്ടാണ്. കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളെ കീഴടക്കാനുള്ള ദൗത്യത്തിനിടെ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ കാണാനെത്തിയതായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. ലെഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി എന്നായിരുന്നു മലയാളിയായ ആ ധീരജവാന്റെ പേര്. 

രാജ്യത്തിന്റെ മുഖം സംരക്ഷിക്കാനായി തന്റെ മുഖം അക്ഷരാര്‍ഥത്തില്‍ ബലി കൊടുത്ത പോരാളിയാണ് ലെഫ്. കേണല്‍ ഋഷി. തീവ്രവാദികളുടെ ആക്രമണത്തില്‍ മുഖം തകര്‍ന്ന അദ്ദേഹം പക്ഷേ, തന്റെ മനക്കരുത്തിലൂന്നി ജീവിതം തിരികെ പിടിക്കുകയായിരുന്നു. മുഴുവന്‍ സമയവും മുഖാവരണം ധരിച്ചാണ് ഇപ്പോള്‍ ലെഫ്. കേണല്‍ ഋഷിയുടെ ജീവിതം. ഒരര്‍ഥത്തില്‍ രാജ്യസ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റേയും അടയാളമാണ് ആ മുഖാവരണം. 

Content Highlights: Story of Lt. Colonel Rishi Rajalakshmi, a brave soldier of Indian Army, who serves at Wayanad

Continue reading