വയനാട് ഉരുൾപൊട്ടലിൽ നൂറുകണക്കിന് മനുഷ്യർ മരിച്ചു; വന്യമൃഗങ്ങൾക്ക് എന്തുപറ്റി?

#ഡോ. അബ്ദുള്ള പാലേരി
ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ പെട്ടിമുടിയിൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു നായ യജമാനനെ കാത്തിരിക്കുന്നു. (ഫയൽ ചിത്രം). ഫോട്ടോ: മാതൃഭൂമി
ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ പെട്ടിമുടിയിൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു നായ യജമാനനെ കാത്തിരിക്കുന്നു. (ഫയൽ ചിത്രം). ഫോട്ടോ: മാതൃഭൂമി

യനാട്ടിലെ ഉരുള്‍പൊട്ടലില്‍ നൂറുകണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ വന്യമൃഗങ്ങള്‍ എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യം സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. രണ്ടു മ്ലാവുകളുടെ ജഡങ്ങള്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒരാനയ്ക്കുപോലും ജീവഹാനി സംഭവിച്ചതായി അറിവില്ല. കീരികളും ഉടുമ്പുകളും പാമ്പുകളും കുറുനരികളും കുത്തൊഴുക്കില്‍പ്പെട്ടു മരണമടഞ്ഞിട്ടുണ്ടോ? ഇവയുടെ മൃതശരീരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.

എങ്ങനെയാകാം വന്യമൃഗങ്ങള്‍ ഈ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്? വന്യമൃഗങ്ങള്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള കഴിവ് അവയെ തുണച്ചിരിക്കുമോ? അതോ ദുരന്ത മേഖലകളിലെ മൃഗ സാന്ദ്രതയുടെ  കുറവുകൊണ്ടായിരിക്കുമോ അവയുടെ ജഡങ്ങള്‍ കണ്ടുകിട്ടാത്തത്?

Content Highlights: Landslide and wild animals.

Continue reading