ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഒരു മാസത്തെ ശമ്പളം കേന്ദ്രം നല്‍കും

പ്രതീകാത്മക ചിത്രം | Photo: gettyimages.in
പ്രതീകാത്മക ചിത്രം | Photo: gettyimages.in

ന്യൂഡല്‍ഹി: ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ബജറ്റിൽ പ്രത്യേക സഹായപ്രഖ്യാപനം. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് 15,000 രൂപവരെയുള്ള മാസശമ്പളം കേന്ദ്രം നല്‍കും. മൂന്ന് ഗഡുകളായാണ് ഇത് നല്‍കുക. 30-ലക്ഷം യുവജനങ്ങളുടെ ഒരു മാസത്തെ പി.എഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 

തൊഴിലിടങ്ങളിലുള്ള സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് മുൻ​ഗണന നൽകിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി മാത്രം പ്രത്യേക സ്‌കില്ലിങ് പ്രോഗ്രാമുകള്‍ വഴിയാണ് ഇത് നടപ്പിലാക്കുക. 

Content Highlights: union budget 2024 packages for youth women