നാലുകോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യനയം; 2 ലക്ഷം കോടി നീക്കിവെച്ചു

നിര്‍മല സീതാരാമന്‍(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്) | Photo: ANI & Reuters
നിര്‍മല സീതാരാമന്‍(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്) | Photo: ANI & Reuters

ന്യൂഡല്‍ഹി:  രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ഇതിനായി അഞ്ചുവര്‍ഷത്തേക്ക് 2 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

മന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍: 

യുവജനങ്ങള്‍ക്കായി നൈപുണ്യനയം

ജൈവകൃഷിക്ക് ഊന്നല്‍. 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10 ലക്ഷം രൂപ വരെ വിദ്യാഭ്യയാസ വായ്പ

വിദ്യാഭ്യാസ നൈപുണ്യമേഖലകള്‍ക്ക് 1.48 ലക്ഷം കോടി

10,000 ബയോ ഇന്‍പുട് സെന്ററുകള്‍


 

Content Highlights: union budget 2024 facilitate employments skilling