വിരാട് കോലി ഒക്ടോബറിലെ മികച്ച താരം

Photo: AFP
Photo: AFP

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരം വിരാട് കോലി ഐസിസിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച താരം. ഇതാദ്യമായാണ് കോലി ഈ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, സിംബാബ്വെയുടെ സിക്കന്ദര്‍ റാസ എന്നിവരെ പിന്തള്ളിയാണ് കോലി പുരസ്‌കാരത്തിന് അര്‍ഹനായത്.

ഒക്ടോബറില്‍ നാല് മികച്ച ഇന്നിങ്‌സുകള്‍ കളിച്ച കോലി 205 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഇതില്‍ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ വിജയത്തിലെത്തിച്ച ഇന്നിങ്‌സ് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് ഒരു ഘട്ടത്തില്‍ നാലിന് 31 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 53 പന്തില്‍ നിന്നും 82 റണ്‍സടിച്ച്  കോലി വിജയത്തിലെത്തിക്കുകയായിരുന്നു.

Content Highlights: Virat Kohli wins ICC Player of Month Award for October 2022