നെയ്ത്തേങ്ങ വിമാനത്തില്‍, അയ്യനെ തൊഴാന്‍ 18 മണിക്കൂര്‍; വന്‍മാറ്റങ്ങളോടെ മണ്ഡലകാലത്തിന് തുടക്കം

വ്രതപുണ്യത്തിന്റെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് വന്‍മാറ്റങ്ങളോടെ തുടക്കം. അയ്യപ്പദര്‍ശനത്തിന് തിരക്കനുസരിച്ചു മാത്രം സമയംനീട്ടുന്ന പതിവിനുപകരം തീര്‍ഥാടനം തുടങ്ങുന്ന വൃശ്ചികം ഒന്നുമുതല്‍ എല്ലാ ദിവസവും 18 മണിക്കൂര്‍ നടതുറന്നിരിക്കും എന്നതാണ് സുപ്രധാന മാറ്റം. അതായത് അയ്യപ്പനും ക്ഷേത്രജീവനക്കാര്‍ക്കും 'വിശ്രമ'ത്തിന് ദിവസം ആറുമണിക്കൂര്‍ മാത്രം. ഇത്തവണ അയ്യപ്പന് അഭിഷേകം ചെയ്യാനുള്ള നെയ് നിറച്ച നാളികേരം തീര്‍ഥാടനകാലത്ത് അടുത്ത ജനുവരി 20 വരെ വിമാനത്തില്‍ കൊണ്ടുവരാനും അനുമതിയുണ്ട്.
*സമയമാറ്റം എന്തുകൊണ്ട്?
Content Highlights: sabarimala opens for annual pilgrimage season