മര്‍കസ് റംസാന്‍ കാമ്പയിന് തുടക്കമായി

കുന്ദമംഗലം: വിശുദ്ധ റംസാനെ വരവേറ്റ് മര്‍കസ് സംഘടിപ്പിക്കുന്ന 'ലയാലീ റമളാന്‍' കാമ്പയിന് തുടക്കമായി. 25-ാം രാവില്‍ നടക്കുന്ന ആത്മീയസമ്മേളനമടക്കം വ്യത്യസ്ത ആത്മീയ, ജീവകാരുണ്യ, പഠനപദ്ധതികളോടെ നടത്തുന്ന കാമ്പയിന്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പ്രഖ്യാപിച്ചു. ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷനായി.
30 ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ സാമൂഹികക്ഷേമപദ്ധതികള്‍ മര്‍കസ് നടപ്പാക്കും. നഗരങ്ങളും ഗ്രാമങ്ങളും ആതുരാലയങ്ങളും പൊതുഗതാഗതകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കമ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിക്കും. അഭയാര്‍ഥിക്യാമ്പുകളും തെരുവുകളും അനാഥ-അഗതി സ്ഥാപനങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. വിവിധസംസ്ഥാനങ്ങളിലെ മര്‍കസ് കാംപസുകളും പൂര്‍വവിദ്യാര്‍ഥികളും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. മര്‍കസ് സെന്‍ട്രല്‍ കാംപസില്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ നോമ്പുതുറ സൗകര്യവുമുണ്ടാകും.
റംസാന്‍ 25-ാം രാവില്‍ നടക്കുന്ന ആത്മീയസമ്മേളനത്തില്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കും. റംസാന്‍ അവസാനദിവസങ്ങളിലെ രാത്രികളില്‍ ഖുത്ബിയ്യത്, ശാദുലി ഹള്റ, ഖാദിരിയ്യ ഹല്‍ഖ, ഖത്മുല്‍ ബുര്‍ദ സംഗമങ്ങളും 16-ന് ബദര്‍ അനുസ്മരണസംഗമവും ഒരുക്കിയിട്ടുണ്ട്. .
Content Highlights: markaz ramzan campaign 2024