റംസാനെ വരവേല്‍ക്കാനൊരുങ്ങി മഅദിന്‍ അക്കാദമി

മലപ്പുറം: വിശുദ്ധ റംസാനെ വരവേല്‍ക്കാന്‍ മുപ്പതിന കര്‍മപദ്ധതികളുമായി മഅദിന്‍ അക്കാദമി. റംസാന്‍ ഒന്നു മുതല്‍ 30 വരെ മഅദിന്‍ കാമ്പസില്‍ ഇഫ്താര്‍ സംഗമം ഒരുക്കും. റംസാന്‍ ഒന്നിന് മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഇഅതിക്കാഫ് ജല്‍സയുണ്ടാകും. ആദ്യ വെള്ളിയാഴ്ച ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന ജുമുഅ മആശിറ ബാങ്ക് വിളിക്കും പ്രഭാഷണത്തിനും ഭിന്നശേഷിക്കാരായ പണ്ഡിതര്‍ നേതൃത്വംനല്‍കും. വേദന അനുഭവിക്കുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണിത്.
മാര്‍ച്ച് 16 മുതല്‍ 31 വരെ 'നല്ല കുടുംബം നല്ല സമൂഹം' എന്ന തലക്കെട്ടില്‍ വനിതകള്‍ക്കായി ക്ലാസ് സംഘടിപ്പിക്കും. 22-ന് ലോകജലദിനത്തില്‍ ജല സംരക്ഷണ പ്രതിജ്ഞയും സെമിനാറും നടത്തും. 23-ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ബദര്‍, ഖൈബര്‍ കിസ്സപ്പാട്ട് മത്സരമുണ്ടാകും. 24-ന് വൈകീട്ട് സക്കാത്ത് സെമിനാറുമൊരുക്കും. റംസാന്‍ ഒന്നുമുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് ആത്മീയ ജല്‍സയും വൈകീട്ട് അഞ്ചുമുതല്‍ അതിഥിത്തൊഴിലാളികള്‍ക്കായി പഠന ക്യാമ്പും നടക്കും. റംസാന്‍ 16-ന് ബദര്‍ നേര്‍ച്ചയും മൗലീദ് പാരായണവും നടക്കും. കൂടാതെ ഖത്തമുല്‍ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്മ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. ഇരുപത്തിയേഴാം രാവില്‍ പ്രാര്‍ഥനാസമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും. പരിപാടിയില്‍ സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സ്വാഗതസംഘം വര്‍ക്കിങ് കണ്‍വീനര്‍ പി.എം. മുസ്തഫ കോഡൂര്‍, അക്കാദമി ജനറല്‍സെക്രട്ടറി പരി മാനുപ്പ ഹാജി, അക്കാദമി സെക്രട്ടറി അബ്ദുസമദ് ഹാജി മൈലപ്പുറം, ദുല്‍ഫുഖാര്‍ അലി സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: malappuram maadin academy ramadan