സിംപിളാണ് ഈ ചിക്കന്‍ കട്‌ലറ്റ്

ഏവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചിക്കന്‍ കട്‌ലറ്റ്. ഇത്തവണ ഇഫ്താറിന് രുചികരമായ ചിക്കന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ
ചേരുവകള്‍
ചിക്കന്‍ - 750 ഗ്രാം
ഉരുളക്കിഴങ്ങ്- അര കിലോ
സവാള-2
പച്ചമുളക് -5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
കാരറ്റ്- 2
ബീന്‍സ്- 5 എണ്ണം
കുരുമുളക് -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
മുളക് പൊടി- 2 ടീസ്പൂണ്‍
ഗരം മസാല -അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെജിറ്റബിള്‍ ഓയില്‍- 3 ടേബിള്‍ സ്പൂണ്‍
മുട്ടയുടെ വെള്ള-3
ബ്രഡ് ക്രംസ്- 100 ഗ്രാം
മല്ലിയില അവശ്യത്തിന്
പാചകരീതി
ആദ്യം മുറിച്ചുവെച്ചിരിക്കുന്ന ചിക്കനോടൊപ്പം ഉരുളക്കിഴങ്ങ്, കുരുമുളക്പൊടി, മഞ്ഞപ്പൊടി എന്നിവ ചേര്‍ത്ത് അര ഗ്ലാസ് വെള്ളത്തില്‍ വേവിക്കുക. ശേഷം തണുത്തതിന് ശേഷം ചിക്കന്റെ എല്ലുകള്‍ നീക്കം ചെയ്തെടുക്കണം. ഈ ചിക്കന്‍ മിക്സിയില്‍ അടിച്ചെടുക്കാം.
ശേഷം പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി ,കാരറ്റ് ബീന്‍സ് ഇട്ട് ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം മസാലകള്‍ എല്ലാം ഇട്ട് മൂപ്പിക്കുക .അടിച്ച് വെച്ചിരിക്കുന്ന ചിക്കനും ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി ഉടച്ച് അവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് വേവിക്കുക.
മറ്റൊരു പാനില്‍ വറുക്കാന്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് കട്ലറ്റ് ആകൃതിയില്‍ പരത്തിയശേഷം ഇത് മുട്ടയുടെ വെള്ളയിലും പിന്നീട് ബ്രഡ് ക്രംസിലും മുക്കിയതിന് ശേഷം ഇടത്തരം തീയില്‍ കരിയാതെ വറുത്തെടുക്കാം. ചൂടോടെ തക്കാളി സോസിനൊപ്പം വിളമ്പാം.
Content Highlights: how to make chicken cutlet malayalam recipe