കൊല്ലപ്പെട്ടവരിൽ മസൂദ് അസറിൻ്റെ സഹോദരൻ റൗഫ് അസറും; കൊടുംഭീകരൻ, കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ സൂത്രധാരൻ

അബ്ദുള്‍ റൗഫ് അസര്‍(ഇടത്ത്) കാണ്ഡഹാര്‍ വിമാനറാഞ്ചലിന് പിന്നാലെ പുറത്തുവന്ന ദൃശ്യം(വലത്ത്) | Photo: x.com/beatsinbrief & AFP
അബ്ദുള്‍ റൗഫ് അസര്‍(ഇടത്ത്) കാണ്ഡഹാര്‍ വിമാനറാഞ്ചലിന് പിന്നാലെ പുറത്തുവന്ന ദൃശ്യം(വലത്ത്) | Photo: x.com/beatsinbrief & AFP

ന്യൂഡല്‍ഹി: പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസറും. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് റൗഫ് അസര്‍. ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരനായ റൗഫ്,  1999-ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരന്‍ കൂടിയാണ്. 

ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് പാകിസ്താനിലെ ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ബഹാവല്‍പുരിലെ ജെയ്‌ഷെ ആസ്ഥാനത്തിന് നേരേ ഇന്ത്യ നടത്തിയ തിരച്ചടിയിലാണ് റൗഫ് അസര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

ബഹാവല്‍പുരിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlights: Abdul Rauf Azar, a key Jaish-e-Mohammed leader and mastermind behind the Kandahar hijacking killed