ഇന്ത്യൻ പവർഗ്രിഡ് സുരക്ഷിതം, ഗുരുദ്വാരയില്‍ ആക്രമണം നടത്തിയിട്ടില്ല; പാക് വാദം പൊളിച്ചടുക്കി ഇന്ത്യ

സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ ഗുരുദ്വാര ജന്മസ്ഥാനുനേരെ ഇന്ത്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാദം നിഷേധിച്ച് കേന്ദ്രം. സാമൂഹിക മാധ്യത്തില്‍ ഒരു വീഡിയോ പങ്കുവെച്ചാണ് ഇത്തരത്തില്‍ ദുഷ്പ്രചാരണം. സംഭവം വ്യാജമാണെന്ന് പിഐബി വസ്തുത പരിശോധനാ യൂണിറ്റ് വ്യക്തമാക്കി. ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുക ലക്ഷ്യമിട്ടാണ് ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പിഐബി വ്യക്തമാക്കി.
സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നന്‍ഖാന സാഹിബ്. സിഖുകാരുടെയ പ്രധാന ആരാധനാലയ കേന്ദ്രവും തീര്‍ഥാടന കേന്ദ്രവുമാണിത്. പാകിസ്താന്‍ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ഇന്ത്യയുടെ പവര്‍ഗ്രിഡ് പ്രവര്‍ത്തനരഹിതമായെന്നും മുംബൈ-ഡല്‍ഹി വ്യോമപാത താത്കാലികമായി അടച്ചെന്നുമുള്ള അവകാശവാദങ്ങളും സര്‍ക്കാര്‍ തള്ളി.
അതിനിടെ ശനിയാഴ്ച രാത്രിയും ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പാകിസ്താന്റെ പ്രകോപനം തുടര്‍ന്നു. ശനിയാഴ്ച രാവിലെ ശ്രീനഗറില്‍ സ്‌ഫോടനശബ്ദം കേട്ടതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ കഴിഞ്ഞ രാത്രി മുഴുവന്‍ പാകിസ്താന്‍ ഷെല്ലാക്രണം തുടര്‍ന്നിരുന്നു. രജൗരിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. പാകിസ്താന്റെ വ്യോമതാവളങ്ങളും സൈനിക പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
Content Highlights: india denies drone attack on guru nanaks birthplace