ഓപ്പറേഷന്‍ സിന്ദൂറിനെതിരേ പോസ്റ്റ്:നാഗ്പുരിൽ അറസ്റ്റിലായ റിജാസിന്റെ കൊച്ചിയിലെ വീട്ടിൽ ATS പരിശോധന

റിജാസിന്റെ വീട്
റിജാസിന്റെ വീട്

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് നാ​ഗ്പുരിൽ അറസ്റ്റിലായ മലയാളി യാവാവ് റിജാസിസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പരിശോധന. എളമക്കര കീർത്തിന​ഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാ​ഗ്പൂർ പോലീസും ഐബി ഉദ്യോ​ഗസ്ഥരും കേരള പോലീസും ഞായറാഴ്ച രാത്രി 7.45 ഓടെ പരിശോധനക്ക് എത്തിയത്. 

റിജാസിന്റെ മാതാവ്, പിതാവ്,  സഹോദരൻ എന്നിവരിൽനിന്ന് സംഘം മൊഴിയെടുക്കുന്നുണ്ട്. റിജാസിനെ ബന്ധങ്ങൾ സംബന്ധിച്ച്, കൊച്ചി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നാണ് വിവരം. റിജാസിനേയും സുഹൃത്തിനേയും കഴിഞ്ഞ ദിവസമാണ് നാ​ഗ്പൂരിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്. 

സുഹൃത്തിനെ പിന്നീട് വിട്ടയച്ചെങ്കിലും റിജാസ് നിലവിൽ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് അറിയുന്നത്.

Content Highlights: ATS searches at arrested Rijas house Kochi Post against Operation Sindoor