'പാട്ടുപാടി സ്രവമെടുക്കുമ്പോള്‍ പ്രായമായവരുടെയും കുട്ടികളുടെയും മാനസിക സംഘര്‍ഷം കുറഞ്ഞിരുന്നു'

ഡോ. ബിനീത രഞ്ജിത് | Photo: Murali Krishna / Special Arrangement
ഡോ. ബിനീത രഞ്ജിത് | Photo: Murali Krishna / Special Arrangement

സാധാരണക്കാരുടെ ആശ്രയമായ പൂമല സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ മുതല്‍ക്കേ നീണ്ടനിരയുണ്ടാവും. ഒപിയിൽ രോ​ഗികളെ പരിശോധിക്കുന്ന തിരക്കിലായിരിക്കും ഡോക്ടർ ബിനീത രഞ്ജിത്ത്. ഒരോ രോഗിയെയും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു. മരുന്നുകൾ കുറിക്കുന്നു. രണ്ടുമണിക്ക് ഡ്യൂട്ടി കഴിയും. അവസാനരോഗിക്കും മരുന്ന് കുറിച്ചിട്ട് യാത്ര വീട്ടിലേക്ക്. പിന്നെ തന്റെ സം​ഗീത ലോകത്തേക്ക്... ഡോക്ടർ ​ഗായികയെന്ന് കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞ് അങ്ങ് ചിരിക്കും.  ഈ തിരക്കുകളൊന്നുമില്ലെങ്കിൽ സന്തോഷമായിരിക്കാൻ പറ്റില്ലെന്നാണ് ഡോക്ടർ പറയുന്നത്. ജോലിയും സം​ഗീതവും ഒരുപോലെ പ്രിയപ്പെട്ടവയാണ്. കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയമോ മറ്റൊന്നിനും പകരമാവില്ല താനും. ഒന്നിനുവേണ്ടിയും ഒന്നിനെയും ഉപേക്ഷിക്കാൻ ഡോക്ടർ തയ്യാറല്ല. ഡോക്ടർ ബിനീത രഞ്ജിത്ത് തന്റെ സം​ഗീതജീവിതവും വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.

പാട്ടുപഠിക്കാൻ മടി, ഓണാവധിക്കും മുടങ്ങാത്ത സംഗീതപഠനം

Content Highlights: dr bineetha ranjith speaks about music and life

Continue reading