നീരജും മനു ഭാക്കറും വീഡിയോയില്‍ ഒരുമിച്ച്, നീരജിന്റെ കൈ തലയില്‍വെച്ച് മനുവിന്റെ അമ്മ | VIDEO

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായവരാണ് ജാവലിന്‍ താരം നീരജ് ചോപ്രയും ഷൂട്ടര്‍ മനു ഭാക്കറും. ജാവലിന്‍ ത്രോയില്‍ നീരജ് വെള്ളിയും 10 മീ. എയര്‍ പിസ്റ്റളിലും മിക്‌സഡ് 10 മീ. എയര്‍ പിസ്റ്റളിലുമായി മനു ഇരട്ട വെങ്കലവും നേടി. പാരീസില്‍ ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് ഇരുവരും.
ഒളിമ്പിക്‌സിനു പിന്നാലെ നീരജും മനു ഭാക്കറും മനു ഭാക്കറുടെ അമ്മ സുമേധ ഭാക്കറും തമ്മിലുള്ള കൂടിക്കാഴ്ചകളുടെ വീഡിയോകള്‍ വൈറലാവുന്നു. ഒരു വീഡിയോയില്‍ മനു ഭാക്കറിനോട് അമ്മ നീരജിനൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. മറ്റൊന്നില്‍, മനുവിന്റെ അമ്മ നീരജിന്റെ കൈ തന്റെ തലയില്‍ വയ്ക്കുന്നു. മനുവുമായി നീരജ് സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
ഹരിയാണയില്‍നിന്നുള്ള കായിക താരങ്ങളാണ് മനു ഭാക്കറും നീരജ് ചോപ്രയും. ഇരുവരും ഒരുമിച്ചുള്ള കൂടിക്കാഴ്ച ആഘോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Content Highlights: neeraj chopra meets manu bhaker and her mother in paris