പാരീസില്‍ മത്സരിക്കാന്‍ യോഗ്യത നേടി ബോക്‌സര്‍ അമിത് പംഗല്‍

Photo: x.com/DDIndialive
Photo: x.com/DDIndialive

ബാങ്കോക്ക്: പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യന്‍ ബോക്‌സിങ് താരം അമിത് പംഗല്‍. ഞായറാഴ്ച ബാങ്കോക്കില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ ചൈനയുടെ ചുവാങ് ലിയുവിനെ കീഴടക്കി സെമിയില്‍ കടന്നതോടെയാണ് അമിത് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്. 51 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്. ബോക്‌സിങ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ താരമാണ്.

2024 പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പുരുഷ ബോക്സറാണ് അമിത്. ബോക്സിങ്ങില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും. നിഷാന്ത് ദേവ് (71 കിലോ), നിഖാത് സരീന്‍ (50 കിലോ), പ്രീത് പവാര്‍ (54 കിലോ), ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോ) എന്നിവരാണ് നേരത്തേ യോഗ്യത നേടിയവര്‍.

Content Highlights: boxer amit panghal qualifies for paris olympics 2024