പാരീസ് ഒളിമ്പിക്‌സില്‍ ജയത്തോടെ തുടങ്ങി മലയാളി താരം എച്ച്.എസ്. പ്രണോയ്

Photo | x.com/CricCrazyJohns
Photo | x.com/CricCrazyJohns

പാരീസ്: ഒളിമ്പിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ആദ്യ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വിജയം. ജര്‍മനിയുടെ ഫാബിയന്‍ റോത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. 21-18, 21-12 എന്ന സ്‌കോറിനാണ് ജയം. ആദ്യ ഗെയിം 23 മിനിറ്റിലും രണ്ടാം ഗെയിം 22 മിനിറ്റിലും അവസാനിപ്പിച്ചു. ആകെ 45 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് പ്രണോയ്‌യുടെ ജയം. 

2023-ല്‍ ബി.ഡബ്ല്യു.എഫ്. ലോക ടൂറില്‍ കന്നിക്കിരീടം, ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം എന്നിവ നേടിയിരുന്ന പ്രണോയ്ക്ക് 2024-ല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കടുത്ത വെല്ലുവിളിയുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഒളിമ്പിക്‌സിനെത്തുന്നത്.

വനിതാ സിംഗിള്‍സില്‍ നേരത്തേ പി.വി. സിന്ധുവും ജയിച്ചിരുന്നു. മാലദ്വീപിന്റെ ഫാത്തിമത് അബ്ദുല്‍ റസാഖിനെതിരേ 30 മിനിറ്റ് പോലും സമയമെടുക്കാതെയാണ് സിന്ധുവിന്റെ ജയം. 21-9, 21-6 നാണ് സിന്ധുവിന്റെ ജയം. 

Content Highlights: badminton hs prannoy wins opener at paris olympics