നോര്‍ക്ക കെയര്‍ പദ്ധതിയുടെ ആനുകൂല്യങ്ങൾ

norka care representatives
norka care representatives

· ഇൻഷുറൻസ് കവറേജ് - ₹5 ലക്ഷം രൂപ

· പ്രായ പരിധി: 18 -70 വയസ്, കുട്ടികൾക്ക് പരമാവധി 25 വയസ്

· പോളിസി കാലത്തിന് മുമ്പുള്ള രോഗങ്ങൾക്കും പരിരക്ഷ

· ചികിത്സ ലഭിക്കുന്നതിന് കാത്തിരിപ്പ് കാലം ഒഴിവാക്കിയിരിക്കുന്നു

· കാഷ്‌ലെസ് ചികിത്സ ലഭ്യമാണ്

· ചികിത്സയ്ക്ക് മുൻപ് 30 ദിവസത്തെയും പിന്നീട് 60 ദിവസത്തെയും ചെലവുകൾക്ക് കവർ ലഭ്യമാണ്.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
· നിലവിൽ മാർക്കറ്റിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ പദ്ധതിയുടെ പ്രീമിയം വളരെ കുറവാണ്.

· ഇന്ത്യയിലുടനീളം 16000 ലധികം ആശുപത്രികൾ ഈ പദ്ധതിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു, (കേരളത്തിൽ മാത്രം 480+ ആശുപത്രികൾ)

· ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് താമസിക്കുന്ന സ്ഥലങ്ങളിൽ ചികിത്സ തേടുന്നതിനുള്ള സൗകര്യം ലഭ്യമാണ്

ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രവാസികൾക്കും അവരുടെ കുടുംബാഗങ്ങൾക്കും വിദഗ്ധ ചികിത്സ, കുറഞ്ഞ ചിലവിൽ, സർക്കാരിന് സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ തന്നെ ഉറപ്പാക്കാനാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിൽ ഉൾപ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും അവർ താമസിക്കുന്ന ഇടങ്ങളിൽതന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവിലെ ഇൻഷുറൻസ് വിപണിയിലെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയത്തേക്കാൾ ഈ പദ്ധതിയ്ക് കുറഞ്ഞ പ്രീമിയമാണ് ഉള്ളത്.

നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് വിജയകരമാക്കാന്‍ പ്രവാസിസമൂഹം മുന്നോട്ടുവരണമെന്നും അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കാനാണ് ശ്രമം. പോളിസിയുടെ ഭാഗമായശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.

Content Highlights: norka care insurance criteria