കനകക്കുന്നിൽ പുസ്തകവസന്തം; നൂറിലേറെ പ്രസാധകരുടെ ലക്ഷത്തോളം പുസ്തകങ്ങൾ

'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കനകക്കുന്നിലെ പുസ്തകമേള വേദിയിൽ സംഘടിപ്പിച്ച ചർച്ചയിൽ എഴുത്തുകാരൻ ജെ.ആർ.അനി, പരിസ്ഥിതി പ്രവർത്തകൻ വി.സജികുമാർ എന്നിവർ സംസാരിക്കുന്നു
'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കനകക്കുന്നിലെ പുസ്തകമേള വേദിയിൽ സംഘടിപ്പിച്ച ചർച്ചയിൽ എഴുത്തുകാരൻ ജെ.ആർ.അനി, പരിസ്ഥിതി പ്രവർത്തകൻ വി.സജികുമാർ എന്നിവർ സംസാരിക്കുന്നു

തിരുവനന്തപുരം: ‘മാതൃഭൂമി’ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കനകക്കുന്ന്‌ കൊട്ടാരവളപ്പിൽ നടത്തുന്ന പുസ്തകമേളയിൽ നൂറിലേറെ പ്രസാധകരുടെ ലക്ഷത്തോളം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നൊബേൽ സമ്മാനം മുതൽ കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ വരെ നേടിയ പുസ്തകങ്ങളുടെ നീണ്ടനിര മേളയെ ആകർഷകമാക്കുന്നു. കഥ, നോവൽ, കവിത, നിരൂപണം, ജീവചരിത്രം, യാത്രാവിവരണം തുടങ്ങി എല്ലാ സാഹിത്യശാഖകളിലെയും പുസ്തകങ്ങൾ ആകർഷകമായ വിലക്കിഴിവിൽ വാങ്ങാനാകും.

ജില്ലയിലെ ഏറ്റവും വിപുലമായ പുസ്തകമേളയാണ്‌ കനകക്കുന്നിൽ ഒരുക്കിയിരിക്കുന്നത്‌.ബാലസാഹിത്യ ആധ്യാത്മിക കൃതികളുടെ പ്രത്യേകവിഭാഗവും വിവർത്തന ഗ്രന്ഥങ്ങളുടെ വലിയ ശേഖരവും വായനക്കാർക്കായി ഒരുക്കിയിരിക്കുന്നു.

പോയവർഷങ്ങളിൽ വായനക്കാർ നെഞ്ചേറ്റിയ പുസ്തകങ്ങളെല്ലാം ലഭ്യമാണ്. ഫെബ്രുവരി ഒന്നു വരെ നീളുന്ന പുസ്തകമേളയിൽ 28 വരെ പ്രവേശനം സൗജന്യമാണ്‌. വിവരങ്ങൾക്ക്: 8590604825.

Content Highlights: Explore a vast collection of books from over 100 publishers at the Kanakakunnu Book Fair, part of the Mathrubhumi International Lit Fest. Find award-winning titles, diverse genres, and special collections.