പൾസർ സുനിക്ക് പുറകേ പോയ 7 ദിവസങ്ങൾ ജീവിതത്തിലെ 700 ദിവസങ്ങൾ നഷ്ടപ്പെട്ടതുപോലെ- ADGP പി.വിജയൻ

നടിയ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ പിടിക്കാൻ ഓടിനടന്ന ഏഴുദിവസങ്ങളിൽ ജീവിതത്തിലെ എഴുന്നൂറുദിവസങ്ങൾ നഷ്ടപ്പെട്ടതുപോലെയായിരുന്നുവെന്ന് എ.ഡി.ജി.പി. പി. വിജയൻ. നമ്മൾ ശ്രമിച്ചിട്ടും ചിലയിടത്ത് പരാജയപ്പെടുന്നുണ്ടെങ്കിൽ അതിനർഥം, അതിനേക്കാൾ നല്ലതെന്തോ നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്നാണ് -‘തോറ്റ് തോറ്റ് ജയിക്കാം’ എന്ന സെഷനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ഏറ്റവും കൂടുതൽ ശുദ്ധീകരിച്ചിട്ടുള്ളത് പരാജയങ്ങളാണ്. പരാജയകാരണങ്ങൾ പലവിധത്തിലാണ്; സാഹചര്യം ഇല്ലാത്തതിനാൽ, അസൂത്രണം തെറ്റുമ്പോൾ, അഹങ്കാരംകൊണ്ട്, നമ്മുടെ തന്നെ കുഴപ്പങ്ങൾകൊണ്ട്. ചില വിജയങ്ങളിൽ താനും അഹങ്കരിച്ചു, പിന്നാലെ ഏറ്റവും വലിയ പരാജയങ്ങൾ നേരിടേണ്ടിവന്നു. നമ്മൾ ഒരുപാട് സ്വപ്നങ്ങൾ കാണണം. നമ്മൾ പരാജിതരെന്ന് മുദ്രകുത്തുന്ന പലരും യഥാർഥത്തിൽ വിജയികളാണ്.
താൻ സിവിൽസർവീസ് എഴുതാൻ പോകുന്നു എന്നറിഞ്ഞപ്പോൾ നാട്ടിലുള്ള ചിലർ പറഞ്ഞു -‘ഇവന് ഐ.പി.എസ്. കിട്ടിയാൽ എല്ലാർക്കും കിട്ടും.’ അതെ എല്ലാവർക്കും കിട്ടണം എന്നുതന്നെയാണ് ആഗ്രഹം. -അദ്ദേഹം പറഞ്ഞു.
Content Highlights: ADGP P. Vijayan shares how chasing Pulsar Suni cost him 700 days. Learn about overcoming failures & the power of dreams from his experience.