റോഡിലെ നിയമലംഘനം ചോദ്യംചെയ്താൽ വടിവാള് കൊണ്ടു വെട്ടുന്ന കാലം-വി.ഡി സതീശന്‍ | Interview

കഴിഞ്ഞ കുറച്ചുകാലമായി മനഃസാക്ഷിയെ നടുക്കുന്ന അക്രമ പരമ്പരകളുടെ കുറ്റകൃത്യങ്ങളുടെ വാര്‍ത്ത കേട്ടു മടുത്തിരിക്കുകയാണ് മലയാളി. ജന്മം നല്‍കിയതാണ് കാരണമെന്ന് പറഞ്ഞ് മകന്‍ ഉമ്മയെ വെട്ടിക്കൊന്നത് കോഴിക്കോട് കട്ടിപ്പാറയിലാണ്. യുവതിയെ വെട്ടിക്കൊന്ന് ജയിലിലാവുകയും ജാമ്യത്തിലിറങ്ങി അതേ യുവതിയുടെ ഭര്‍ത്താവിനേയും അവരുടെ അമ്മയേയും ചെന്താമരയെന്ന ക്രിമിനല്‍ വെട്ടിക്കൊലപ്പെടുത്തിയത് നെന്മാറയില്‍. 15 വയസ്സുകാരനെ റാഗ് ചെയ്ത് ക്ലോസറ്റില്‍ തലമുക്കിവെച്ച് ഫ്‌ളഷ് ചെയ്യിപ്പിച്ചതും അതിന്റെ മനോവേദനയില്‍ അവന്‍ ആത്മഹത്യ ചെയ്തതും കൊച്ചിയില്‍. പീഢനം ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നും ചാടി യുവതി ഗുരുതരമായി പരിക്കേറ്റ സംഭവം കോഴിക്കോട്ട് മുക്കത്ത്. യുവാവിനെ വെട്ടിമുറിച്ച് ബാഗിലാക്കി റോഡില്‍ ഉപേക്ഷിച്ചത് വയനാട്ടില്‍. ഒമ്പതാംക്ലാസുകാരി പ്രസവിച്ചതും എട്ടാംക്ലാസുകാരന്‍ പ്രതിയായതും കട്ടപ്പനയില്‍. ഇങ്ങനെ കുറ്റകൃത്യങ്ങളുടെ കണക്കുപട്ടിക നീണ്ട് നീണ്ടു കിടക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ കേരളത്തിന്റെ ക്രമസമാധാന വിഷയത്തെക്കുറിച്ചും വായനയെ കുറിച്ചുമെല്ലാം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കനകക്കുന്നില്‍ നടക്കുന്ന അക്ഷരോത്സവത്തിനിടെ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.
വര്‍ധിച്ചുവരുന്ന കൊലപാതക പരമ്പരകള്‍ കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ് എന്തുകൊണ്ടാണ് പരിഹാരം കാണാനാവാത്തത്.
Content Highlights: vd satheeshan interview from mbifl kanakakkunnu