യുദ്ധത്തിന്റെ മുറിവില്‍ മാനവികതയുടെ തൈലം പുരട്ടുന്നവര്‍

ഫെബ്രുവരി എട്ടിന് കനകക്കുന്നില്‍ വെയില്‍ തിളയ്ക്കുമ്പോള്‍ ഉച്ചസൂര്യനില്‍നിന്നു രക്ഷപ്പെടാന്‍ തലയിലൊരു തുണിയിട്ടിരുന്നു ഗാബി ഫൊണ്‍ സ്റ്റെല്‍റ്റ്മാന്‍ എന്ന പോളണ്ടുകാരി. സ്വന്തം നെറുകയില്‍വീഴുന്ന വെയിലിനെയും ചൂടിനെയും തടയാന്‍ നോക്കാതെ ജീവിതപങ്കാളി ജര്‍മന്‍കാരനായ ഉവെ ഫൊണ്‍ സ്റ്റെല്‍റ്റ്മാന്‍ കൂടെനടന്നു. ലോകമനസാക്ഷിയെ കഠിനമായിപ്പൊള്ളിച്ച നാസിസത്തിന്റെ നീറ്റലിനെ മാനിവകതയുടെ തൈലം പുരട്ടി ഉണക്കിയ രണ്ടു മനുഷ്യര്‍.
പലവട്ടം പലയിടങ്ങളില്‍പ്പറഞ്ഞ ജീവിതകഥ തലേന്ന് അവര്‍ വേദിയില്‍ പങ്കിട്ടിരുന്നു. ഇരയുടെയും വേട്ടക്കാരന്റെയും പേരക്കുട്ടികള്‍ ഒരുമിച്ചു ജീവിതം പങ്കിടുന്ന കഥ.
Content Highlights: Ukraine war Poland war trauma art poetry literature resilience hope humanity resistance Nazi