മികവാര്‍ന്ന 15 പ്രോജക്ടുകളുമായി മലബാര്‍ ഡെവലപ്പേഴ്‌സ്

സ്വര്‍ണവ്യാപാരരംഗത്തെ മുന്‍നിര ബ്രാന്‍ഡായ മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ നിന്നുള്ള ഹൗസിംഗ് ഡവലപ്മെന്റ് ശാഖയായ മലബാര്‍ ഡവലപ്പേഴ്‌സ് ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായ സാന്നിധ്യമുള്ള റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡാണ്. 1995ല്‍ ഇത് സ്ഥാപിതമായ മലബാര്‍ ഡവലപ്പേഴ്‌സ് അന്നു മുതല്‍ ചെയര്‍മാന്‍ എം. പി അഹമ്മദിന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം തുടരുകയാണ്. പ്രൗഢിയാര്‍ന്ന പരമ്പരാഗത ശൈലി, അനുപമായ സമകാലീന മാതൃക.. എന്നിങ്ങനെ ഏത് ഡിസൈനിലും ഉപഭോക്താക്കളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭവനങ്ങളാണ് മലബാര്‍ ഡവലപ്പേഴ്സ് നിര്‍മിച്ചു നല്‍കുന്നത്. തുടക്കം മുതല്‍ ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും മറുവാക്കായി നിലകൊള്ളുന്ന മലബാര്‍ ഡവലപ്പേഴ്‌സ് ഇതുവരെ കേരളത്തില്‍ മാത്രമായി, കൊമേഴ്സ്യല്‍ - റസിഡന്‍ഷ്യല്‍ പ്രോജക്ടുകളിലായി നാല് മില്യന്‍ സ്‌ക്വയര്‍ ഫീറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നു.
കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രമുഖ നഗരങ്ങളിലെല്ലാം മലബാര്‍ ഡവലപ്പേഴസിന്റെ സാന്നിധ്യമുണ്ട്.
കോഴിക്കോടുള്ള പ്രോജക്ട്
ബാംബൂ പാര്‍ക്ക്
മെഡിക്കല്‍ കോളേജ് മാവൂര്‍ റോഡിലെ പെരുവയലിലാണ് മലബാര്‍ ഡവലപ്പേഴ്സിന്റെ പുതിയ പ്രോജക്ട് ആയ ബാംബൂ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. റെഡി ടു ഒക്യുപയ് ഫ്ളാറ്റുകള്‍ സീറോ ജിഎസ്റ്റിയിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 918 sq ft മുതല്‍ 1152 sq tf ല്‍ 2BHK, 3BHK മാതൃകയിലുള്ള 49 അപ്പാര്‍ട്മെന്റുകളാണ് ബാംബൂ പാര്‍ക്കിലുള്ളത്. 12 ഏക്കറില്‍ ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയിലാണ് ബാംബൂ പാര്‍ക്ക് നിര്‍മ്മാണം. റെഡി ടു ഒക്യുപയ് 3BHK അപ്പാര്‍ട്മെന്റുകളുടെ വില ആരംഭിക്കുന്നത് 65 ലക്ഷം ആണ്. വീടെന്നതിലുപരി നല്ലൊരു ഇന്‍വെസ്റ്റമെന്റ് കൂടിയാണ് മലബാര്‍ ഡവലപ്പേഴ്സിന്റെ ബാംബൂ പാര്‍ക്ക്. ഉപഭാക്താക്കള്‍ക്ക് അപ്പാര്‍ട്മെന്റുകള്‍ക്ക് മികച്ച റെന്റല്‍ അഷ്വറന്‍സ് ഓഫറുകളും ഇവിടെ ലഭിക്കും.
കോഴിക്കോടിന്റെ പ്രൈം ലൊക്കേഷനിലാണ് ബാംബൂ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹൈലൈറ്റ് മാളിലേക്ക് 4km, മെഡിക്കല്‍ കോളേജിലേക്ക് 7km, MVR കാന്‍സര്‍ സെന്ററിലേക്ക് 4km ആണ് ദൂരം കൂടാതെ കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ് പ്രോജക്ടായ മൊണ്ടാന എസ്റ്റേറ്റിലേക്ക് 4km ആണ് ദൂരം. ഹൈലൈറ്റ് മാളിലേക്ക് 4 കിലോമീറ്ററും. ഇന്‍ഫിനിറ്റി പൂള്‍, കിഡ്സ് പൂള്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഗസ്റ്റുകള്‍ക്ക് സ്യൂട്ട് റൂം, ജിം തുടങ്ങിയ അധിക അമിനിറ്റിസുള്ള 7000 sq.tf ക്ലബ് ഹൗസും ബാംബൂ പാര്‍ക്കിലുണ്ട്. ബഡ്ജറ്റ് റേറ്റില്‍ റിസോര്‍ട്ട് മോഡലില്‍ ലക്ഷ്വൂറിയസ് സ്റ്റേ എന്ന് ബാംബൂ പാര്‍ക്കിനെ വിളിക്കാം. ഹരിതാഭ നിറഞ്ഞ, വായു മലിനീകരണം കുറഞ്ഞ അപ്പാര്‍ട്മെന്റ് കോഴിക്കോട് വേറെയില്ലെന്ന് തന്നെ പറയാം. ഏറ്റവും നല്ല കസ്റ്റമര്‍ സര്‍വീസും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മലബാര്‍ ഡെവലപ്പേഴ്സ് ഉറപ്പ് നല്‍കുന്നു.
സീവില്ലോ കണ്ണൂര്‍
ചരിത്ര പ്രസിദ്ധമായ അറക്കല്‍ കൊട്ടാരത്തിനും സെന്റ് ആന്‍ജലോ ഫോര്‍ട്ടിനും സമീപത്തായിട്ടുള്ള അള്‍ട്രാ ലക്ഷ്വറി അപ്പാര്‍ട്മെന്റ് പ്രോജക്ടാണ് സീവില്ലോ. കണ്ണൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് സീവില്ലോ അപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള ദൂരം 50 മീറ്റര്‍ മാത്രമാണ്. 1213 sq.ft മുതല്‍ 1713 sq.ft വരെയാണ് അപ്പാര്‍ട്മെന്റുകളുടെ വിസ്തീര്‍ണം. ഗ്രൗണ്ട്+ 19 ഫ്ളോറുകള്‍ ഉള്ള അപ്പാര്‍ട്മെന്റില്‍ ഒരു ഫ്ളോറില്‍ ആറ് ഫ്ളാറ്റുകളാണ് വരുന്നത്. 60 മുതല്‍ 90 ലക്ഷം വരെയാണ് ഫ്ളാറ്റിന്റെ പ്രൈസ് റേഞ്ച്്. ഉപഭോക്താക്കള്‍ക്ക് പ്രൈവസി ഉറപ്പാക്കുന്നതിനു വേണ്ടി വാള്‍ ഷെയറിങ് ഏറ്റവും കുറഞ്ഞ രീതിയലാണ് സീവില്ലോ നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലേക്ക് ഫ്ളാറ്റില്‍ നിന്നുള്ള ദൂരം 1.5 കിലോമീറ്റര്‍ മാത്രമാണ്.
തിരുവനന്തപുരത്തെ പ്രോജക്ടുകള്‍
റെഡ് ഓര്‍ക്കിഡ്
തിരുവനന്തപുരത്തുള്ള മലബാര്‍ ഡെവലപ്പേഴ്സിന്റെ പ്രസ്റ്റീജിയസ് പ്രോജക്ടാണ് റെഡ് ഓര്‍ക്കിഡ്.തലസ്ഥാനത്തു പേയാട് എന്ന സ്ഥലത്താണ് റെഡ് ഓര്‍ക്കിഡ് സ്ഥിതി ചെയ്യുന്നത്. എട്ട് ഏക്കറില്‍ നില്‍ക്കുന്ന ഒരു ടൗണ്‍ഷിപ്പ് പ്രോജക്ടാണിത്. 2BHK,3BHK എന്ന രീതിയിലാണ് ഫ്ളാറ്റുകള്‍ റെഡ് ഓര്‍ക്കിഡില്‍ ലഭ്യമാകുന്നത്. 55 ലക്ഷം മുതല്‍ 75 ലക്ഷം വരെ വില വരുന്ന അപ്പാര്‍ട്മെന്റുകള്‍ക്ക് 881 sq.ft മുതല്‍ 1273 sq.ft വരെയാണ് വിസ്തീര്‍ണ്ണം വരുന്നത്. ഫാമിലി എക്സ്‌ക്ലൂസീവ് റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റി എന്ന രീതിയിലാണ് റെഡ് ഓര്‍ക്കിഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 16000sq.tf വരുന്ന ക്ലബ് ഹൗസ് റെഡ് ഓര്‍കിഡിന്റെ സവിശേഷത. എയര്‍കണ്ടീഷന്‍ ചെയ്ത് ജിം. മള്‍ട്ടി പര്‍പ്പസ് ഹാള്‍, സ്വിമ്മിങ് പൂള്‍, കിഡ്സ് പൂള്‍, ബാറ്റ്മിന്റണ്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് കിഡ്സ് പ്ലേ ഏര്യ, ഇന്‍ഡോര്‍ പ്ലേ ഏര്യ എന്നീ അമിനിറ്റികള്‍ ഇതിലുണ്ട്. ഇത് കൂടാതെ റെഡ് ഓര്‍ക്കിഡില്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍, ഹോം തിയേറ്റര്‍ എന്നീ സൗകര്യങ്ങളുമുണ്ട്.
മലബാര്‍ ഡവലപ്പേഴ്സിന്റെ മറ്റ് പ്രോജക്ടുകളിലുള്ളത് പോലെ തന്നെ റെഡ് ഓര്‍ക്കിഡിലും റെന്റല്‍ അഷ്വറന്‍സ് ലഭ്യമാണ്. തിരുവനന്തപുരത്ത് ഉടനെ വരുന്ന വിഴിഞ്ഞം പോര്‍ട്ടിലേക്കുള്ള ഔട്ടര്‍ റിങ് റോഡ് പ്രോജക്ടിലേക്ക് ഇവിടെ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് ദൂരം.
ഡിസൈന്‍ എക്സലന്‍സിനുള്ള PMAY യുടെ അവാര്‍ഡ് വിന്നറാണ് മലബാര്‍ ഡവലപ്പേഴ്സിന്റെ റെഡ് ഓര്‍ക്കിഡ്. എല്ലാ സൗകര്യങ്ങളുമുള്ള ശാന്തമായ സ്ഥലത്ത് ഒരു വീടെന്ന സ്വപ്നമുള്ളവര്‍ക്ക് ഏറ്റവും നല്ല ചോയിസാണ് റെഡ് ഓര്‍കിഡ്
മിസ്റ്റി ഓര്‍ക്കിഡ്
മലബാര്‍ ഡെവലപ്പേഴ്സിന്റെ പേയാട് പിടാരത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന വില്ലാ പ്രോജക്ടാണ് മിസ്റ്റി ഓര്‍ക്കിഡ്. പ്രീമിയം ലക്ഷ്വൂറിയസ് പ്രോജക്ടാണിത്. 1790 മുതല്‍ 2497 sq.ft ആണ് ഈ പ്രോജക്ടിലെ വില്ലയുടെ വിസ്തീര്‍ണ്ണം. എട്ട് ഏക്കറില്‍ വരുന്ന ഒരു ടൗണ്‍ഷിപ്പ് പ്രോജക്ടാണിത്. 1.15 കോടി മുതല്‍ക്കാണ് ഈ വില്ലാ പ്രോജക്ടിന്റെ വില ആരംഭിക്കുന്നത്.
+971502134916
fasal.pp@malabargroup.com
9605000916
sales2@malabardevelopers.com
Content Highlights: Kerala Property Expo 2024, Malabar developers