കേരളത്തില്‍ താമസിച്ച് തൊഴില്‍ ചെയ്യുന്നവര്‍ക്കായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് ബോര്‍ഡുകള്‍

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മെഷിന്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ചവയാണെന്നും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിഞ്ഞിട്ടുണ്ടെന്നും സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരള ഉന്നതവിദ്യാഭ്യാസ ഘടനയില്‍ ആവശ്യമായ മാറ്റംവരുത്തി സമഗ്രമായ നയപരിപാടികള്‍ ഈ വര്‍ഷം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാരം, ഐടി, ഐടി അധിഷ്ഠിത മേഖലകള്‍, സ്റ്റാര്‍ട്ട് അപ്പ് എന്നിവ അക്ഷരാര്‍ഥത്തില്‍ നവകേരളത്തിന്റെ പദ്ധതിവാഹകരാണ്. അന്തരാഷ്ട്ര തലത്തിലുള്ള വന്‍കിട കമ്പിനികള്‍ കേരളത്തില്‍ അവരുടെ നിര്‍മ്മാണശാലകള്‍ ആരംഭിക്കാന്‍ കടന്നുവരുന്നു. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മെഷിന്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ചവയാണ്. കേന്ദ്ര വാണിജ്യമന്ത്രാലയവും സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ട്അപ്പ് റാങ്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള 2022ലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം ലഭിച്ചത് കേരളത്തിനാണ്. കഴിഞ്ഞ മൂന്നുവര്‍ഷവും ടോപ് പെര്‍ഫോമര്‍ അവാര്‍ഡ് കേരളത്തിന് ലഭിച്ചിരുന്നു.
വെന്‍ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിങ് വഴി 5,500 കോടി രൂപ സ്റ്റാര്‍ട്ട്അപ്പുകളിലേക്ക് നിക്ഷേപമായി സ്വീകരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാര്‍ട്ട്അപ്പ് മെഷിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ട്അപ്പുകളുടെ എണ്ണം 5000 കടന്നു. ആഗോള തലത്തില്‍ സംരംഭക ആശയങ്ങള്‍ കൈമുലതായിട്ടുള്ള ആളുകള്‍ക്ക് കേരളത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ താമസിച്ച് തൊഴില്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വര്‍ക്ക് ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഇന്ത്യയില്‍ നിന്നും പഠിക്കാനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളില്‍ നാലു ശതമാനം കേരളത്തില്‍ നിന്നാണ്. ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നവകേരളത്തില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കേരള ഉന്നതവിദ്യാഭ്യാസ ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നയപരിപാടികള്‍ ഈ വര്‍ഷം ഏറ്റെടുക്കും. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കുകയും അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തകയും ചെയ്യും. അക്കാദമിക് വിദഗ്ധരുടെ ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കും.
സംസ്ഥാനത്ത് 16 സ്വകാര്യവ്യവസായ പാര്‍ക്കുകള്‍ക്ക് ഡെവലപ്പമെന്റ് പെര്‍മിറ്റ് അനുവദിച്ചുക്കഴിഞ്ഞു. എട്ടെണ്ണം നിലവില്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്. വരുന്ന വര്‍ഷം 25 ഓളം പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 22-23 സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ സംരംഭകവര്‍ഷമായി ആചരിച്ചിരുന്നു. അന്ന് ആരംഭിച്ച 1,39,840 സംരംഭങ്ങളില്‍ 21,528 സംരംഭങ്ങള്‍ ഭക്ഷ്യസംസ്‌കരംരംഗവുമായി ബന്ധപ്പെട്ടവയായിരുന്നു. ഈ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: kerala budget 2024-kn balagopal higher education and startup