കൊല്‍ക്കത്തക്കെതിരായ മത്സരം; മോഹന്‍ ബഗാന്റെ നിറത്തിലുള്ള ജഴ്‌സിയണിയാന്‍ ലഖ്‌നൗ താരങ്ങള്‍

File Photo | PTI
File Photo | PTI

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിരിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മറൂണും പച്ചയും ചേര്‍ന്ന നിറമുള്ള ജഴ്‌സിയണിയും. ഫുട്‌ബോള്‍ ക്ലബ്ബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന്റെ ജഴ്‌സിയുടെ കളര്‍ മാതൃകയിലുള്ളതാണ് ഈ ജഴ്‌സി. ഏപ്രില്‍ 14-ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുക. 

ഐ.പി.എല്‍. ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഫുട്‌ബോള്‍ ക്ലബ്ബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ഒരേ ഉടമസ്ഥനു കീഴില്‍ വരുന്ന ഫ്രാഞ്ചൈസികളാണ്. സഞ്ജീവ് ഗോയങ്കെയാണ് ഇരു ടീമുകളുടെയും ഉടമ. ഐ.പി.എല്‍. 2023 സീസണിലും കൊല്‍ക്കത്തയ്‌ക്കെതിരേ ലഖ്‌നൗ സമാനമായ ജഴ്‌സിയണിഞ്ഞിരുന്നു. 

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഐ.എസ്.എല്‍. ടീമായ മോഹന്‍ ബഗാനും ഐ.പി.എല്‍. ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും വരുന്നത്. ഐ.പി.എല്‍. ടീമുകളുടെ എണ്ണം പത്തായി നിജപ്പെടുത്തിയ 2010-ലാണ് ആര്‍.പി.എസ്.ജി. ഗ്രൂപ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനെ അവതരിപ്പിച്ചത്.
 

Content Highlights: lsg to don mohun bagan colour jersy kkr in kolkata clash