ഐ.പി.എലില്‍ ആദ്യ ഓവറില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരം; റെക്കോഡുമായി ട്രെന്റ് ബോള്‍ട്ട്

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി രാജസ്ഥാന്‍ റോയല്‍സ് താരം ട്രെന്റ് ബോള്‍ട്ട്. ഓപ്പണിങ് ഓവറില്‍ 26 വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. തിങ്കളാഴ്ച മുംബൈക്കെതിരേ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കിയതോടെയാണ് ബോള്‍ട്ട് ഈ നേട്ടത്തിലെത്തിയത്.
ആദ്യ ഓവറില്‍ 25 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറിനെയാണ് ബോള്‍ട്ട് മറികടന്നത്. 15 വിക്കറ്റുമായി പ്രവീണ്‍ കുമാറും 13 വിക്കറ്റുമായി സന്ദീപ് ശര്‍മയും 12 വീതം വിക്കറ്റുകളുമായി ദീപക് ചാഹറും സഹീര്‍ഖാനുമാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍.
വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. അഞ്ച് പന്തില്‍ ഒരു സിക്‌സാണ് സമ്പാദ്യം.
Content Highlights: ipl 2024 trent boult most wicket in first over