മലയാളിയായ ബേസിലിന് ആശ്വാസം; ഐപിഎല്ലില്‍ തല്ലുവാങ്ങിക്കൂട്ടിയതിന്റെ റെക്കോഡ് ഇനി മോഹിത്തിന്

Photo: AFP
Photo: AFP

ന്യൂഡല്‍ഹി: ഒരു ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേട് ഇനി ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മയ്ക്ക്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ നാല് ഓവറില്‍ മോഹിത് വഴങ്ങിയത് 73 റണ്‍സാണ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.

മോഹിത്തിന്റെ റെക്കോഡ് അനുഗ്രഹമായത് മലയാളി താരം ബേസില്‍ തമ്പിക്കാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേട് ആറു വര്‍ഷത്തോളം ബേസിലിന്റെ പേരിലായിരുന്നു. ഇതാണ് ഇപ്പോള്‍ വഴിമാറിയിരിക്കുന്നത്. 2018-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ബേസില്‍ വഴങ്ങിയത് 70 റണ്‍സായിരുന്നു.

ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ പ്രകടനമാണ് മോഹിത്തിന് വിനയായത്. ആദ്യ മൂന്ന് ഓവറില്‍ മോഹിത് വഴങ്ങിയത് 42 റണ്‍സായിരുന്നു. എന്നാല്‍ മോഹിത് എറിഞ്ഞ 20-ാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറുമടക്കം പന്ത് 31 റണ്‍സടിച്ചതോടെ കഥമാറി. മത്സരം ഡല്‍ഹി നാല് റണ്‍സിന് ജയിക്കുകയും ചെയ്തു.

Content Highlights: ipl 2024 mohit sharma becomes most expensive bowler in ipl history