തീപാറും ഇന്നിങ്‌സ്; ഷാരൂഖ് ഖാനെ കൈയടിപ്പിച്ച് ആന്ദ്രെ റസല്‍, കൊല്‍ക്കത്തയുടെ 'സിക്‌സ് മെഷിന്‍'

Photo | twitter.com/TheUpperCut_, twitter.com/KKRUniverse
Photo | twitter.com/TheUpperCut_, twitter.com/KKRUniverse

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സിക്‌സടി മെഷിനാണ് ആന്ദ്രെ റസ്സല്‍. ഐ.പി.എല്‍. പതിനേഴാം സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ത്തന്നെ റസലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു ഹൈദരാബാദ്. 25 പന്തുകളില്‍നിന്ന് 64 റണ്‍സാണ് റസല്‍ നേടിയത്. 50 കടക്കാന്‍ കേവലം 20 പന്തുകളേ എടുത്തുള്ളൂ. 

ഏഴ് സിക്‌സും മൂന്ന് ഫോറുമാണ് റസലിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ഫിലിപ്‌സ് സാള്‍ട്ടിന്റെ അര്‍ധ സെഞ്ചുറി കൂടി ആയതോടെ സീസണിലെ ആദ്യത്തെ 200 പ്ലസ് സ്‌കോറിനാണ് കൊല്‍ക്കത്ത ഉടമയായത്. 20 ഓവറില്‍ 208 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. എട്ടാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. അവിടെനിന്ന് റസലും രമണ്‍ദീപ് സിങ്ങും റിങ്കു സിങ്ങും കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. 

ശനിയാഴ്ചയിലെ മത്സരത്തോടെ റസല്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഐ.പി.എലില്‍ ഇരുന്നൂറിലധികം സിക്‌സ് നേടുന്ന ഒന്‍പതാമത്തെ താരമായി റസല്‍ മാറി.
 

Content Highlights: andre russel kolkata knight riders shah rukh khan