ഐ.പി.എല്‍ ഫൈനലിന് മുന്‍പായി ഗിന്നസ് ലോകറെക്കോഡ് സ്വന്തമാക്കി ബി.സി.സി.ഐ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലിന് മുന്‍പായി ഇന്ത്യയുടെ ക്രിക്കറ്റ് സംഘടനയായ ബി.സി.സിഐയ്ക്ക് ലോകറെക്കോഡ്. ലോകത്തിലെ ഏറ്റവും വലിയ ജഴ്‌സി പുറത്തിറക്കിയതിനുള്ള ഗിന്നസ് ലോക റെക്കോഡാണ് ബി.സി.സി.ഐ. സ്വന്തമാക്കിയത്.
ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് മുന്നോടിയായി അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ജഴ്‌സി പുറത്തിറക്കിയത്. ഏകദേശം ഗ്രൗണ്ടിന്റെ അത്രത്തോളം വലിപ്പമുള്ള ജഴ്‌സി ആരാധകരെ അമ്പരപ്പിച്ചു.
മത്സരത്തിന് മുന്നോടിയായി ഗിന്നസ് പ്രതിനിധികളില്‍ നിന്ന് ഗിന്നസ് ലോക റെക്കോഡ് സര്‍ട്ടിഫിക്കറ്റ് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐ.പി.എല്‍. ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും ചേര്‍ന്ന് ഏറ്റുവാങ്ങി.
ഐ.പി.എല്‍. 15 വര്‍ഷമായതിന്റെ ഭാഗമായാണ് ജഴ്‌സി അണിയിച്ചൊരുക്കിയത്. ജഴ്‌സിയില്‍ എല്ലാ ഐ.പി.എല്‍. ടീമുകളുടെയും ലോഗോ പതിപ്പിച്ചിട്ടുണ്ട്
Content Highlights: IPL 2022, ipl final, guinnes world record to bcci, ipl final, BCCI