ആഗോള സൂപ്പര്‍ പവറാകാന്‍ യുവത; ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ 76 വര്‍ഷങ്ങള്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: കെ.കെ സന്തോഷ്/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: കെ.കെ സന്തോഷ്/ മാതൃഭൂമി

ന്ത്യ ഭരിക്കാനെത്തിയ ബ്രിട്ടീഷുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ കണക്കപ്പിള്ളമാരെയും ഗുമസ്തന്‍മാരേയും കിട്ടേണ്ടത് അത്യാവശ്യമായപ്പോഴാണ് പാശ്ചാത്യവിദ്യാഭ്യാസമെന്ന ആശയം ഇന്ത്യയിലുദയം കൊള്ളുന്നത്. എന്നാല്‍ സ്വാതന്ത്ര്യസമരപോരാട്ടത്തിനൊപ്പം ഗാന്ധിജി അടക്കമുള്ള സമരനായകര്‍ വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നല്‍കി. സ്വാതന്ത്ര്യാനന്തരം നിലവില്‍വന്ന സര്‍ക്കാരുകള്‍ വിവിധ കാലത്തായി വിദ്യാഭ്യാസ രീതിയില്‍ കൊണ്ടുവന്ന നിരന്തര പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ  മാറ്റിമറിച്ചു.

അതാത് കാലത്തെ ആവശ്യങ്ങള്‍ക്കനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല വളര്‍ന്ന് പന്തലിച്ചത് ചെറിയ കാലയളവിലാണ്. കേവലം എഴുത്തും വായനയും എന്നതിനപ്പുറം ഉള്‍ക്കാഴ്ചയും അവബോധവുമുള്ള ഒരു മനുഷ്യന്റെ മാനസിക-ശാരീരിക വളര്‍ച്ചയ്ക്കുതകുംവിധം നിരന്തരം അഴിച്ചുപണി നടക്കുന്ന മേഖലയായി ഇന്ത്യന്‍ വിദ്യാഭ്യാസം മാറി. വ്യക്തി എന്നതിനപ്പുറം സര്‍വമേഖലകളുമടങ്ങുന്ന ഒരു സമൂഹത്തെയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ ഉള്‍ക്കാഴ്ച പിന്നീടുള്ള തലമുറയ്ക്ക്‌ വഴികാട്ടിയായി. 

Content Highlights: Indian independence education sector achievements 76 years

Continue reading