'ഞങ്ങള്‍ക്കിത് രാഹുല്‍ ദ്രാവിഡിന്റെ വിജയമാണ്, കാരണം ഞങ്ങള്‍ നയന്റീസ് കിഡ്‌സാണ്'

രാഹുല്‍ ദ്രാവിഡ് 2024ലെ ട്വന്റി-20 ലോകകിരീടവുമായി (ഇടത്) 2007-ലെ ഏകദിന ലോകകപ്പിനിടെ ദ്രാവിഡ്‌ (വലത്ത്) | Photo: BCCI/ AP
രാഹുല്‍ ദ്രാവിഡ് 2024ലെ ട്വന്റി-20 ലോകകിരീടവുമായി (ഇടത്) 2007-ലെ ഏകദിന ലോകകപ്പിനിടെ ദ്രാവിഡ്‌ (വലത്ത്) | Photo: BCCI/ AP

മധ്യപ്രദേശിലെ ഇന്‍ഡോറുകാരനായ ശരത് ദ്രാവിഡിന്  ജാമുകളും പ്രിസര്‍വേറ്റീവുകളും തയ്യാറാക്കുന്ന ഒരു കമ്പനിയിലായിരുന്നു ജോലി. മിക്ക ദിവസവും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശരത് മക്കള്‍ക്ക് കൊടുക്കാനായി ജാമിന്റെ ടിന്നുകള്‍ കൈയില്‍ കരുതും. മകന്‍ രാഹുലിനായിരുന്നു ജാമിനോട് കൂടുതല്‍ ഇഷ്ടമുണ്ടായിരുന്നത്. അവന്‍ ക്രിക്കറ്റ് പരിശീലനത്തിനും പഠനത്തിനുമായി ഹോസ്റ്റലിലേക്ക് തിരിച്ചുപോകുമ്പോഴെല്ലാം അമ്മ പുഷ്പ ജാമിന്റെ ടിന്നുകള്‍ കൂടി ബാഗില്‍വെയ്ക്കും. എല്ലാ തവണയും വീട്ടില്‍പോയി വരുമ്പോള്‍ ജാം കൊണ്ടുവരുന്ന അവനെ കൂട്ടുകാര്‍ കളിയാക്കി ജാമ്മി എന്ന് വിളിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ജാമ്മിയെന്ന രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വന്‍മതിലായി മാറി. 'ദ വോള്‍' എന്ന് വിളിപ്പേര് നല്‍കി ക്രിക്കറ്റ് ലോകം രാഹുലിനെ ആദരിച്ചു. 

ബ്രെഡ്ഡില്‍ പുരട്ടുന്ന ജാം പോലെ മധുരമുള്ളതായിരുന്നു രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്റ് താരത്തിന്റെ ജീവിതവും. ക്രിക്കറ്റില്‍ നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കിയ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ഇന്ത്യക്കായി 509 മത്സരങ്ങള്‍ കളിച്ച ദ്രാവിഡ് കരിയറില്‍ 24208 റണ്‍സും അടിച്ചെടുത്തു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഒരു ലോകകിരീടം എന്നത് മാത്രം കിട്ടാക്കനിയായി ദ്രാവിഡിന്റെ ഉറക്കംകെടുത്തി. 1999-ല്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്, 2003-ല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി, 2007-ല്‍ ഗ്രൂപ്പ് ഘട്ടം പോലും പിന്നിടാതെ പുറത്ത്. മൂന്ന് തവണയും നിരാശയോടെ തലകുനിച്ച് മടക്കം. 2011 ഫെബ്രുവരിയില്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോഴാകട്ടെ, ദ്രാവിഡ് ടീമിന് പുറത്തുമായിരുന്നു. 2023-ല്‍ പരിശീലകനായി വേഷം മാറിയെങ്കിലും പടിവാതില്‍ക്കല്‍ കിരീടം നഷ്ടപ്പെടുന്നത് നോക്കിനില്‍ക്കേണ്ടി വന്നു. 

Content Highlights: rahul dravids world cup winning moment and lifestory

Continue reading